എന്റെ കൊറോണ പോരാളികള്‍ ; ആദ്യ ഇ പോസ്റ്റ് ജില്ലാ കളക്ടര്‍ക്ക് കൈമാറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്ക്ഡൗണ്‍ കാലയളവില്‍ വീട്ടിലിരിക്കുന്ന കുട്ടികള്‍ക്കായി തപാല്‍ വകുപ്പ് ആരംഭിച്ച ‘എന്റെ കൊറോണ പോരാളികള്‍’ എന്ന ഇ പോസ്റ്റ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാ കളക്ടറെ അഭിനന്ദിച്ചുകൊണ്ടുള്ള ആദ്യ ഇ പോസ്റ്റ് ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി.

കൊല്ലം കുണ്ടറയില്‍ നിന്നുള്ള ജിയ ജെ മാത്യു എന്ന പത്തുവയസുകാരി വരച്ച കൊറോണ പശ്ചാത്തലമായ ചിത്രമാണ് പത്തനംതിട്ട പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാന്‍ ടി.എസ് സന്ദീപ് ജില്ലാ കളക്ടര്‍ക്ക് കൈമാറിയത്. മാസ്‌ക്ക് ധരിച്ച ഭൂമിയും ചുറ്റിനും കോറോണ വൈറസുമാണ് ചിത്രത്തിലുള്ളത്. എല്ലാവരും വീട്ടില്‍ സുരക്ഷിതരായി കഴിയുവാനും ചിത്രത്തിന് താഴെ എഴുതിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ പേരില്‍ തന്നെയായിരുന്നു ജില്ലയില്‍ ആദ്യം ലഭിച്ച ഇ പോസ്റ്റ് എന്ന് പോസ്റ്റ്മാന്‍ ടി.എസ് സന്ദീപ് പറഞ്ഞു. മറ്റൊന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ജില്ലാ കളക്ടറെ അഭിനന്ദിച്ചുകൊണ്ട് മുട്ടം പക്കാട്ടുമലയില്‍ നിന്നുള്ള അഞ്ചുവയസുകാരന്‍ മുഹമ്മദ് ഇര്‍ഫാന്റെ കത്താണ്. മറ്റൊന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ സുപ്രണ്ടിന്റെ പേരിലായിരുന്നു ലഭിച്ചത്.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ആദരിക്കുന്നതിനും അഭിനന്ദിക്കുന്നതിനും തപാല്‍ വകുപ്പാണ് അവസരം ഒരുക്കിയിരിക്കുന്നത്. പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ‘മൈ കോറോണ വാരിയര്‍’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ആരോഗ്യമേഖല, പോലീസ് ഉദ്യോഗസ്ഥര്‍, മറ്റു സേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ഒരു എ4 സൈസ് പേപ്പറില്‍ കവിയാതെ കത്ത് എഴുതുകയോ ചിത്രം വരയ്ക്കുകയോ ചെയ്ത് [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയക്കാം.
കത്ത് കിട്ടേണ്ട വ്യക്തിയുടെ മേല്‍വിലാസം, അയക്കുന്ന കുട്ടിയുടെ മേല്‍വിലാസം, പ്രായം എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. തപാല്‍ വകുപ്പ് ഇ-പോസ്റ്റ് സംവിധാനം വഴി കത്തുകള്‍ മേല്‍വിലാസക്കാരന് സൗജന്യമായി എത്തിച്ചു കൊടുക്കും. അവസാന തീയതി മേയ് മൂന്ന്. കൂടുതല്‍ വിവരം 9447595669 എന്ന നമ്പരില്‍ ലഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...