ആംബുലന്‍സില്‍ ജില്ലാ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച സംഘത്തെ പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആംബുലന്‍സില്‍ ജില്ലാ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച സംഘത്തെ പോലീസ് പിടികൂടി. കിളിമാനൂര്‍ തട്ടത്തുമല വഴി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച നാലുപേരെ കിളിമാനൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.  സ്വരാജ്, സാജുദ്ദീന്‍, വിഷ്ണുചന്ദ്രന്‍, രഞ്ജിത് എന്നിവരാണ് അറസ്റ്റിലായത്. കണിയാപുരത്ത് നിന്ന് ചങ്ങനാശേരിയിലേക്ക് പോകുകയായിരുന്നു ഇവര്‍.

ആംബുലന്‍സില്‍ ജില്ലാ അതിര്‍ത്തി കടക്കാനായിരുന്നു നീക്കം. ചങ്ങനാശേരിയില്‍ തകരാറിലായി കിടക്കുന്ന വാഹനം വഴി അതിര്‍ത്തികടക്കാനായിരുന്നു ശ്രമം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കന്ന ആംബുലന്‍സ്  അനധികൃതമായി ഉപയോഗിച്ചതിനും ലോക്ക്ഡൗണ്‍ ലംഘിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തു. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോട്ടയം, കൊല്ലം, ഇടുക്കി, തിരുവനന്തപുരം ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. ജില്ലാ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുമായി ചര്‍ച്ച ചെയ്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ഒരു റോഡ് ഒഴിവാക്കി ബാക്കി എല്ലാ റോഡുകളും അടയ്ക്കും.

The post ആംബുലന്‍സില്‍ ജില്ലാ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച സംഘത്തെ പോലീസ് പിടികൂടി appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രാദേശിക യുഡിഎഫ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്ഥാനാർത്ഥിയായിരുന്ന പിവി അൻവർ

0
കോഴിക്കോട്: ബേപ്പൂർ നിയമസഭാ മണ്ഡലത്തിലേറ്റ പരാജയത്തിന് പിന്നാലെ പ്രാദേശിക യുഡിഎഫ് നേതൃത്വത്തിനെതിരെ...

ട്രെയിനിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ചിത്രം പകർത്തിയെന്ന പരാതിയിൽ ഒരാൾ പിടിയിൽ

0
കോഴിക്കോട്: ട്രെയിനിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ചിത്രം പകർത്തിയെന്ന പരാതിയിൽ ഒരാൾ പിടിയിൽ....

നിലയ്ക്കലില്‍ ഷൂട്ടിംഗ് സംഘത്തെ തടഞ്ഞ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ : പണം അടച്ച് അനുമതി...

0
നിലയ്ക്കല്‍ : പമ്പ, നിലയ്ക്കല്‍ ഭാഗങ്ങളില്‍ വനം വകുപ്പിന്‍റെ അനുമതിയോടെ സിനിമ ചിത്രീകരണത്തിന്...

മധ്യപ്രദേശിൽ സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെ യുവതിയും നവജാത ശിശുവും മരിച്ച സംഭവം ; രണ്ട്...

0
റീവ: മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ ഗർഭിണിയും ഗർഭസ്ഥ ശിശുവും മരിച്ച...