ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതിയേയുംകൊണ്ട് മല്ലപ്പള്ളിയില്‍ നിന്നും കാസര്‍കോട്ടേക്ക് ഫയര്‍ഫോഴ്‌സ് ആംബുലന്‍സ് പുറപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതിയേയും കൊണ്ട്  മല്ലപ്പള്ളിയില്‍ നിന്നും കാസര്‍കോട്ടേക്ക് ഫയര്‍ഫോഴ്‌സിന്റെ ആംബുലന്‍സ് പുറപ്പെട്ടു. മല്ലപ്പള്ളി ജ്യൂസ് പാര്‍ലറില്‍ ജോലി ചെയ്യുന്ന മുദാസിന്റെ ഭാര്യയായ അര്‍ഫാനയേയും കൊണ്ടാണ് ഫയര്‍ഫോഴ്‌സിന്റെ ആംബുലന്‍സ് ഇന്ന്  ഉച്ചകഴിഞ്ഞ് 2.50ന് പുറപ്പെട്ടത്. തിരുവല്ല സ്റ്റേഷനിലെ ഡ്രൈവര്‍മാര്‍ ആയ പ്രശാന്ത്, ഷിജു മോന്‍ എന്നിവരും ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ നിതിനുമാണ് ആംബുലന്‍സില്‍ ഇവരെ അനുഗമിക്കുന്നത്.

അടിയന്തിര സാഹചര്യം വന്നാല്‍ നേരിടുന്നതിന് എല്ലാ ജില്ലകളിലും ആംബുലന്‍സ് ഡ്രൈവര്‍മാരുടെ കണ്‍സോര്‍ഷ്യം വിവിധ ഇടങ്ങളില്‍ ഐസിയു ആംബുലന്‍സുകളും രക്ത ദാതാക്കളെയും സജ്ജമാക്കിയിട്ടുണ്ട്.
വൈകുന്നേരം ആംബുലന്‍സ് ആലുവ കഴിഞ്ഞു. നാളെ(മേയ് 4) പുലര്‍ച്ചെ രണ്ടു മണിയോടെ കാസര്‍കോട്ടുള്ള വീട്ടില്‍ എത്തിച്ചേരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മല്ലപ്പള്ളി ജ്യൂസ് പാര്‍ലറില്‍ ജോലി ചെയ്യുന്ന മുദാസിന്റെ ഭാര്യയാണ് അര്‍ഫാന. ഭാര്യയോടൊപ്പം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മല്ലപ്പള്ളിയില്‍ കുടുങ്ങി പോയ അര്‍ഫാനയെയും ഭര്‍ത്താവിനെയും കാസര്‍കോട് എത്തിക്കുന്നതിനായി ആംബുലന്‍സ് ഡ്രൈവര്‍ ആയ സുരേഷ് പത്തനംതിട്ട ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ കൊണ്ട് പോകാനുള്ള ഡോക്ടറുടെ സാക്ഷ്യപത്രം, വാഹന പാസ്സ് എന്നിവ തയ്യാറായതോടെ തിരുവല്ലയില്‍ നിന്നും ആംബുലന്‍സില്‍ അര്‍ഫാനയെയും മുദാസിര്‍നെയും കൊണ്ട് വാഹനം പുറപ്പെട്ടത്.

The post ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതിയേയുംകൊണ്ട് മല്ലപ്പള്ളിയില്‍ നിന്നും കാസര്‍കോട്ടേക്ക് ഫയര്‍ഫോഴ്‌സ് ആംബുലന്‍സ് പുറപ്പെട്ടു appeared first on Pathanamthitta Media.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...