തേനിയില്‍ ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തേനി : തമിഴ്നാട്ടിലെ തേനിക്കടുത്ത് വീരപാണ്ഡിയിൽ രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് ഒരാൾ മരിച്ചു. കമ്പം നാരായണത്തേവൻ പെട്ടി സ്വദേശി മണിയുടെ മകൾ ജയ (55) ആണ് മരിച്ചത്. ആംബുലൻസിലുണ്ടായിരുന്ന രോഗിയായ മണി, മകൾ വിജയ, ഡ്രൈവർ കമ്പം സ്വദേശി കുമാർ, ആംബുലൻസ് ടെക്നീഷ്യൻ ചിന്നമന്നൂർ സ്വദേശി രാജ എന്നിവരെ പരുക്കുകളോടെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കമ്പം സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മണിയെ വിദഗ്ദ്ധ ചികിത്സക്കായി തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് വാഹനത്തിനുള്ളില്‍ നിന്നും ഡ്രൈവറെയും മറ്റുള്ളവരെയും പുറത്തെത്തിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും ചികിത്സാ പിഴവ് ആരോപണം....

കാലവർഷം 3 മാസം കഴിയുമ്പോൾ സംസ്ഥാനത്ത് 22% മഴ കുറവ്

0
തിരുവനന്തപുരം: എൽനിനോ വർഷമായ കാലവർഷം മൂന്ന് മാസം കഴിയുമ്പോൾ സംസ്ഥാനത്...

രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ബി.ജെ.പി സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി...

0
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍...

ഗള്‍ഫ് മേഖലയില്‍ വീണ്ടും യുദ്ധഭീതി

0
ഇറാൻ : ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ ലാറക് ദ്വീപില്‍...