കത്ത് വിവാദം ചർച്ച ചെയ്യാൻ തിരുവനന്തപുരം നഗരസഭ ; പ്രത്യേക കൗൺസിൽ യോഗം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മേയറുടെ കത്ത് വിവാദം കത്തുന്നതിനിടെ ഇന്ന് വൈകിട്ട് ചേരുന്ന പ്രത്യേക നഗരസഭാ കൗണ്‍സില്‍ യോഗം സംഘര്‍ഷഭരിതമായേക്കും. ആരോപണ വിധേയയായ മേയര്‍ ആര്യാ രാജേന്ദ്രന്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കരുതെന്നാണ് പ്രതിപക്ഷ നിലപാട്. സംഘര്‍ഷ സാഹചര്യമുണ്ടായാല്‍ എല്‍.ഡി.എഫിന്റെ വനിതാ കൗണ്‍സിലര്‍മാര്‍ മേയര്‍ക്ക് പ്രതിരോധം തീര്‍ക്കണമെന്ന് സി.പി.എം നിര്‍ദ്ദേശിച്ചു.കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി ഇന്നലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരുടെ യോഗത്തിലാണ് നിര്‍ദ്ദേശം.

മേയറുടെ കത്ത് വിവാദത്തില്‍ പ്രതിപക്ഷം സമരം പൊളിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചതിന് പിന്നാലെയാണ് ഇന്നലെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ഇടത് കൗണ്‍സിലര്‍മാരുടെ യോഗം ചേര്‍ന്നത്. വൈകിട്ട് മൂന്നിന് സി.പി.എം കൗണ്‍സില‌ര്‍മാരുടെയും, നാലിന് ശേഷം എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരുടെയും യോഗം ചേര്‍ന്നു. മന്ത്രി വി.ശിവന്‍കുട്ടി, മുന്‍ മേയര്‍ സി.ജയന്‍ബാബു, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതിപക്ഷം എത്ര പ്രകോപനം സൃഷ്ടിച്ചാലും എല്‍.ഡി.എഫ് പുരുഷ കൗണ്‍സിലര്‍മാര്‍ സംയമനം പാലിക്കണം. അരുതാത്ത ഒരു പ്രകോപനവും തിരിച്ചു ഉണ്ടാകരുത്.എന്തെങ്കിലും സംഭവിച്ചാല്‍ അത് പാര്‍ട്ടിയെ വീണ്ടും പ്രതിരോധത്തിലാക്കുന്ന സാഹചര്യമുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. മേയറുടെ കത്ത് വ്യാജമെന്ന ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് നഗരസഭാ സ്പെഷ്യല്‍ കൗണ്‍സിലും ഊന്നിപ്പറയാനാണ് ഭരണപക്ഷത്തിന് നിര്‍ദ്ദേശം. മേയറുടെ കത്ത് വിവാദത്തിലെ സത്യങ്ങള്‍ പുറത്തുകാട്ടാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് കാമ്പയിന്‍ നടത്തുന്നതിന്റെ തുടക്കം നഗരസഭയില്‍ നിന്ന് ആരംഭിക്കാനാണ് പദ്ധതി. ഭരണപക്ഷത്തു നിന്നുതന്നെ മേയര്‍ക്കെതിരെ എതിര്‍ സ്വരങ്ങള്‍ നേരത്തേ ഉയര്‍ന്നിരുന്നു. കൗണ്‍സില്‍ യോഗത്തില്‍ ഇത് പ്രകടമാക്കാതെ ഒറ്റക്കെട്ടയായി നില്‍ക്കണമെന്നാണ് നിര്‍ദേശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽഡിഎഫ് കക്ഷികൾ തമ്മിൽ അടിമ – ഉടമ ബന്ധമല്ലെന്നും സിപിഐയുടെ ശക്തി ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നും...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന വ്യക്തമായ സൂചനയുമായി...

ഇടമലക്കുടിയിൽ വീണ്ടും ദുരിതയാത്ര ; പനി ബാധിച്ച വീട്ടമ്മയെ കാട്ടിലൂടെ ചുമന്നത് 7 കിലോമീറ്റർ

0
മൂന്നാർ: അടിസ്ഥാന സൗകര്യങ്ങളോ റോഡ് സൗകര്യങ്ങളോ ഇല്ലാത്ത ഇടമലക്കുടിയിലെ ദുരിതജീവിതത്തിന്...

തോപ്പു എൻ ഡി വെങ്കടാചലം ഡിഎംകെയിൽനിന്ന് രാജിവെച്ചു

0
ഈറോഡ്: തമിഴ്‌നാട് മുൻ മന്ത്രിയും ഡിഎംകെ ഈറോഡ് സെൻട്രൽ ജില്ലാ മുൻ...

വന്യജീവി ആക്രമണങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻ സർക്കാരിന് നിയമപരമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

0
കൊച്ചി: വന്യജീവി ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്കും അവരുടെ ആശ്രിതർക്കും അർഹമായതും ന്യായവുമായ...