Saturday, April 20, 2024 7:13 pm

നിയമം തെറ്റിച്ച് ചീ​റി​പ്പാ​ഞ്ഞ ആംബുലന്‍സ് പിടികൂടി – ഡ്രൈവറെ കൊണ്ട് പിഴയടപ്പിച്ച് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്

For full experience, Download our mobile application:
Get it on Google Play

കാ​ക്ക​നാ​ട് : എ​റ​ണാ​കു​ളം മു​ത​ല്‍ തി​രു​വ​ന​ന്ത​പു​രം വ​രെ സ​ക​ല സി​ഗ്​​ന​ലു​ക​ളും തെ​റ്റി​ച്ച്‌ റോ​ഡി​ലൂ​ടെ ചീ​റി​പ്പാ​ഞ്ഞ ആം​ബു​ല​ന്‍​സിന്റെ ഡ്രൈ​വ​റെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് പി​ടി​കൂ​ടി. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ ന​ല്‍​കി​യി​രി​ക്കു​ന്ന ഇ​ള​വ് മു​ത​ലെ​ടു​ത്ത് റോ​ഡ് നി​യ​മ​ങ്ങ​ള്‍ പ​ര​സ്യ​മാ​യി ലം​ഘി​ച്ച​തി​നാ​ണ് ന​ട​പ​ടി. അ​ടൂ​ര്‍ സ്വ​ദേ​ശി​യാ​യ ജോ​യ് എ​ന്ന​യാ​ള്‍​ക്കാ​ണ് അ​ധി​കൃ​ത​ര്‍ പി​ഴ ഈ​ടാ​ക്കി​യ​ത്.

Lok Sabha Elections 2024 - Kerala

എ​റ​ണാ​കു​ള​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച രോ​ഗി​യു​മാ​യി തൂ​ത്തു​ക്കു​ടി​യി​ലേ​ക്ക് പോ​യ​താ​ണ്. ശ​ബ്​​ദം​കേ​ട്ട് ആ​ളു​ക​ളും ട്രാ​ഫി​ക് പോ​ലീ​സും വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്തി​രു​ന്നു. സാ​ധാ​ര​ണ ഗ​തി​യി​ല്‍ അ​ടി​യ​ന്ത​ര​മാ​യി രോ​ഗി​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് സൈ​റ​ണും ലൈ​റ്റു​ക​ളും ഉ​പ​യോ​ഗി​ക്കാ​നും അ​ധി​കം വേ​ഗ​ത​യി​ല്‍ പോ​കാ​നും അ​നു​വാ​ദ​മു​ള്ളൂ.

ഈ ​അ​വ​സ​ര​ത്തി​ല്‍ റോ​ഡി​ല്‍ കൂ​ടു​ത​ല്‍ പ​രി​ഗ​ണ​ന ന​ല്‍​കു​ന്ന ആം​ബു​ല​ന്‍​സു​ക​ള്‍​ക്ക് ചു​വ​പ്പ്​ സി​ഗ്​​ന​ല്‍ ലം​ഘി​ക്കാ​നും അ​പ​ക​ട​മു​ണ്ടാ​ക്കാ​ത്ത ത​ര​ത്തി​ല്‍ വ​ണ്‍​വേ​യി​ലൂ​ടെ ഇ​രു​ദി​ശ​ക​ളി​ലേ​ക്കും പോ​കാ​നും അ​നു​മ​തി​യു​ണ്ട്. എ​ന്നാ​ല്‍, മൃ​ത​ദേ​ഹ​വു​മാ​യി പോ​കു​ന്ന ആം​ബു​ല​ന്‍​സാ​ണെ​ങ്കി​ല്‍ ഈ ​സൗ​ക​ര്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും സാ​ധാ​ര​ണ വാ​ഹ​ന​ങ്ങ​ള്‍​പോ​ലെ ഓ​ടി​ക്ക​ണ​മെ​ന്നു​മാ​ണ് നി​യ​മം. അ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ല്ലാ​തെ ആം​ബു​ല​ന്‍​സു​ക​ള്‍ ഫ്ലാ​ഷ് ലൈ​റ്റു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ച്ച്‌ സൈ​റ​ണ്‍ മു​ഴ​ക്കി ചീ​റി​പ്പാ​ഞ്ഞാ​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ആ​ര്‍.​ടി.​ഒ പി.​എം. ഷ​ബീ​ര്‍ വ്യ​ക്ത​മാ​ക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വയനാട് ഡിസിസി ജനറല്‍സെക്രട്ടറി പിഎം സുധാകരന്‍ ബിജെപിയില്‍ ചേര്‍ന്നു

0
കല്‍പ്പറ്റ: വയനാട് ഡിസിസി ജനറല്‍സെക്രട്ടറി പിഎം സുധാകരന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ആകെ ബൂത്തുകള്‍ 1437

0
പത്തനംതിട്ട : ലോക്സഭാ മണ്ഡലത്തില്‍ ആകെ 1437 പോളിംഗ് ബൂത്തുകള്‍. ജില്ലയിലെ...

ഹരിത മാതൃകാ പോളിംഗ് ബൂത്ത് ഒരുക്കി ജില്ലാ ഭരണകൂടം

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കളക്ടറേറ്റ് പരിസരത്ത് ഒരുക്കിയ ഹരിത...

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷീനയ്ക്ക് വീണ്ടും ശസ്ത്രക്രിയ

0
കോഴിക്കോട് : പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കോഴിക്കോട് സ്വദേശി...