സംസ്ഥാനത്ത് ആംബുലൻസ് സേവനം ഊബർ മാതൃകയിലാക്കും : മന്ത്രി ഗണേഷ് കുമാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ആംബുലൻസ് സേവനം ഊബർ മാതൃകയിൽ സജ്ജീകരിക്കുമെന്നു ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു. ലോക പ്രേമഹ ദിനാചരണത്തിന്റെ ഭാഗമായി നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്കായി ഇഞ്ചക്കലിലെ എസ് പി മെഡിഫോർട്ടിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആംബുലൻസിന്റെ സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കും. ഇതിനായി ആരോഗ്യ വകുപ്പിനു കീഴിൽ, 108 ആംബുലൻസുകളുടെയും മറ്റു സ്വകാര്യ ആംബുലൻസുകളുടെയും സഹരണത്തോടെ പദ്ധതി രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “പൊതുജനം ഏറെ ആശ്രയിക്കുന്ന ഓട്ടോറിക്ഷകൾ അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസിനോളം പ്രാധാന്യമുള്ള വാഹനമാണ്. ജോലിയുടെ ഭാഗമായി റോഡുകളിൽ സഞ്ചരിക്കുന്ന ഓട്ടോ തൊഴിലാളികളാണ് മിക്കപ്പോഴും അപകടങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ ആദ്യം ഓടിയെത്തുന്നത്.

ഇത്തരം സാഹചര്യങ്ങളിൽ അപകടത്തിൽപ്പെടുന്ന രോഗികൾക്ക് നൽകേണ്ട പ്രാഥമിക ചികിത്സയെക്കുറിച്ച്‌ ഓട്ടോ ഡ്രൈവർമാർക്ക് ബോധവൽക്കരണം നടത്തേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ ഒരു ശ്രമമാണ് എസ് പി മെഡിഫോർട്ട് നടത്തുന്നത്.” മന്ത്രി പറഞ്ഞു. ഓട്ടോറിക്ഷ ഡ്രൈവർമാർക്കുള്ള സൗജന്യ ചികിത്സ കാർഡ്, ഫസ്റ്റ് എയ്ഡ് കിറ്റ് എന്നിവയുടെ വിതരണവും മന്ത്രി നിർവഹിച്ചു. നഗര നിരത്തുകളിലെ നിത്യസാന്നിധ്യമായ ഓട്ടോ തൊഴിലാളികളുടെ ആരോഗ്യത്തെക്കുറിച്ച് ബോധവൽക്കരിക്കുകയാണ് സൗജന്യ മെഡിക്കൽ ക്യാമ്പിലൂടെ ലക്ഷ്യമിടുന്നതെന്ന് എസ് പി മെഡിഫോർട്ട് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ എസ് പി അശോകൻ പറഞ്ഞു. ആഗോള നിലവാരത്തിലുള്ള ചികിത്സാ സൗകര്യം സാധാരണക്കാർക്ക് ലഭ്യമാക്കുന്ന നടപടികളാണ് ഇത്തരം ക്യാമ്പുകളും സെമിനാറുകളും സംഘടിപ്പിക്കുന്നതിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...