ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി പത്തനംതിട്ട : രോഗിയുമായി പോകുന്ന ആംബുലന്‍സുകളും കുരുക്കില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരത്തില്‍ വാഹനത്തിരക്ക് വര്‍ധിക്കുമ്പോള്‍ ഗുരുതരാവസ്ഥയിലായ രോഗികളുമായി പോകുന്ന ആംബുലന്‍സുകള്‍ നഗരത്തില്‍ ഗതാഗതക്കുരുക്കില്‍പ്പെടുന്നത് പതിവാകുന്നു. അബാന്‍ ജംഗ്ഷന്‍ മുതല്‍ ഗാന്ധി സ്ക്വയര്‍  വരെയാണ് രാവിലെയും വൈകുന്നേരങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ഈ സമയം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കോ അല്ലെങ്കില്‍ ജില്ലയിലെ മറ്റ് ആശുപത്രിയിലേക്കോ ഗുരുതരാവസ്ഥയില്‍ ആംബുലന്‍സുകളില്‍ കൊണ്ടുപോകുന്ന രോഗികളും നഗരത്തിലെ ഈ ഗതാഗതക്കുരുക്കില്‍ കുരുങ്ങുകയാണ്. ഗാന്ധി സ്ക്വയര്‍ ഭാഗത്തും സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനിലും പോലീസ് ഉദ്യോഗസ്ഥരും ഹോം ഗാര്‍ഡുകളും ഗതാഗത തിരക്ക് നിയന്ത്രിക്കാന്‍ ഡ്യൂട്ടിയിലുണ്ടെങ്കിലും വെയില്‍ മൂക്കുമ്പോള്‍ ഇവര്‍ തണല്‍ പറ്റി നില്‍ക്കുന്നതും പതിവ് കാഴ്ചയാണ്.

കുരുക്കില്‍പ്പെടുന്ന ആംബുലന്‍സിന്റെ ഡ്രൈവര്‍മാര്‍ ഹോണ്‍ നീട്ടി മുഴക്കിയാലും വാഹനങ്ങളുടെ നീണ്ട നിര കാരണം പലപ്പോഴും മുന്നിലുള്ള വാഹനങ്ങള്‍ക്ക് വഴിമാറി കൊടുക്കാന്‍ സാധിക്കാതെ വരുന്നു. വഴിയൊരുക്കേണ്ട പോലീസ് പലപ്പോഴും ഇതില്‍ ഇടപെടാറുമില്ല. ആംബുലന്‍സുകള്‍ പത്തനംതിട്ട നഗരത്തില്‍ ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. അബാന്‍ മേല്‍പ്പാല നിര്‍മ്മാണം നടക്കുന്നതിനാല്‍ നഗരത്തിലെ റോഡുകള്‍ പലതും അടച്ചതിനാല്‍ ഈ വഴികളില്‍ കൂടിയൊന്നും ആംബുലന്‍സുകള്‍ക്ക് കടന്നുപോകാന്‍ സാധിക്കുകയുമില്ല. നഗരത്തില്‍ ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കേണ്ട പോലീസും പലപ്പോഴും നിര്‍ജ്ജീവമായി തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്

0
മോസ്‌കോ: യുഎസിന്റെ സൈനിക വിമാനം ചൊവ്വാഴ്ച മോസ്‌കോയിലെ നൂക്കോവ് വിമാനത്താവളത്തില്‍...