കൂടല്‍ കാരയ്ക്കാക്കുഴിയില്‍ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യങ്ങള്‍ ; ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കോന്നി : കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തിലെ കാരയ്ക്കാകുഴിയില്‍ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞതിനെ തുടര്‍ന്ന് ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്. പത്തേക്കര്‍ പുത്തന്‍ വീട്ടില്‍ അനിലിന്റെ വളര്‍ത്ത് നായയെയാണ് പുലി പിടിച്ചത്. ഇതിന് ശേഷം പാടം ഡെപ്യൂട്ടി റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ആര്‍. അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ വനപാലക സംഘം സ്ഥലത്തെത്തുകയും ഇവിടെ നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ക്യാമറയില്‍ പുലിയുടെ ചിത്രങ്ങള്‍ പതിയുകയും ചെയ്തിരുന്നു.

പുലര്‍ച്ചെ 1.45 ഓടെയാണ് പുലിയുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞത്. പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടതോടെ വനം വകുപ്പ് ആര്‍.ആര്‍.റ്റി യുടെ സഹായത്തോടെ പാടം ഫോറസ്റ്റ് സ്റ്റേഷന്‍ അധികൃതര്‍ സ്ഥലത്ത്  ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്നാല്‍ ഡ്രോണ്‍ നിരീക്ഷണത്തില്‍ പുലിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് കനത്ത മഴയെ തുടര്‍ന്ന് നിരീക്ഷണം താത്കാലികമായി  അവസാനിപ്പിക്കുകയും ചെയ്തു. പുലിയുടെ ചിത്രങ്ങള്‍ പതിഞ്ഞ ഭാഗത്ത് സ്വകാര്യ ഭൂമിയിലെ കാടുകള്‍ വെട്ടി തെളിക്കാതെ കിടക്കുന്നതിനാല്‍ വനം വകുപ്പിന്റെ നിരീക്ഷണത്തെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

പുലിയുടെ ദൃശ്യങ്ങള്‍ ലഭിച്ച സാഹചര്യത്തില്‍ പ്രദേശവാസികളുടെ ആശങ്ക കണക്കിലെടുത്ത് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടാനാണ് വനം വകുപ്പ് തീരുമാനം.  കലഞ്ഞൂരില്‍ പുലിയുടെ സാന്നിധ്യമുണ്ടായതോടെ കഴിഞ്ഞ ദിവസം അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ യുടെ സാന്നിധ്യത്തില്‍ കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ അടിയന്തിര യോഗം ചേര്‍ന്നിരുന്നു. പ്രദേശത്ത് കാട് കയറി കിടക്കുന്ന പറമ്പുകള്‍ വൃത്തിയാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുവാനും യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...