മടിയിൽ കനമില്ലെങ്കിൽ പാർട്ടിക്കാരെ ഇറക്കിവിട്ട് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് എന്തിന്? : വി മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലെ പരിശോധന കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇ ഡി ഉദ്യോഗസ്ഥരെ സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവും എംഎല്‍എയുമായ വി മുരളീധരന്‍. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം ഗൗരവമുളളതാണെന്ന് വി മുരളീധരന്‍ പറഞ്ഞു. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് ഇതുപോലുളള കേസുകള്‍ ആരെയും പരിഭ്രാന്തരാക്കില്ലെന്നും മടിയില്‍ കനമുളളവന് മാത്രമേ വഴിയില്‍ ഭയക്കേണ്ടതുളളു എന്നുമാണ്. പിണറായി വിജയന് പരിഭ്രാന്തി ഇല്ലെങ്കില്‍ ഇന്നലെ പാര്‍ട്ടി പ്രവര്‍ത്തകരെ ഇറക്കിവിട്ട് ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടത് എന്തിനാണ്? മടിയില്‍ കനമുളളതുകൊണ്ടാണോ എന്ന് വി മുരളീധരന്‍ ചോദിച്ചു.

ഇന്നലെ അക്രമം അഴിച്ചുവിട്ട ആർക്കെങ്കിലും അറിയാമോ സിഎംആര്‍എല്‍ വീണാ വിജയന് പണം നല്‍കിയത് എന്ത് സേവനം നല്‍കിയതിനാണെന്ന്? കാരണം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അക്കാര്യം വിശദീകരിച്ചിട്ടില്ല. നിയമസഭയിലോ പുറത്തോ മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോ വിശദീകരിച്ചിട്ടില്ല. ഇഡിയുടെയും എസ്എഫ്ഐഒയുടെയും ഉദ്യോഗസ്ഥരോടും വിശദീകരിച്ചിട്ടില്ല. 130 കോടി വ്യാജ പണമിടപാട് നടത്തിയെന്നാണ് ഇ ഡി കണ്ടെത്തിയത്. ഉദ്യോഗസ്ഥരെ ആക്രമിച്ച് അന്വേഷണം തടസപ്പെടുത്താമെന്ന കേരളത്തിലെ സിപിഐഎമ്മിന്റെ പതിവ് സമീപനം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് എടുത്താൽ കളി വേറെയായിരിക്കുമെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടില്ല- വി മുരളീധരന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...