അമ്പൂരി ഗ്രാമപഞ്ചായത്തില്‍ ഒരുകോടിയോളം രൂപയുടെ അഴിമതി ; അന്വേഷണം ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി പരാതി നല്‍കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അമ്പൂരി ഗ്രാമപഞ്ചായത്തില്‍ ഒരുകോടിയോളം രൂപയുടെ അഴിമതി. സിഡിഎസ് ചാര്‍ജ് ഓഫീസര്‍ വിനുവിന്‍റെ നേതൃത്വത്തിലുള്ള സംഘം ഒരു കോടിയോളം രൂപ തട്ടിയെടുത്തതായാണ് ആരോപണം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി പരാതി നല്‍കി.കുടുംബശ്രീ സിഡിഎസ് ഓഫീസും അമ്പൂരി ഗ്രാമപഞ്ചായത്തും ഗുണഭോക്താക്കള്‍ക്ക് വിവിധ പദ്ധതികളില്‍ നല്‍കാന്‍ പാസാക്കിയ തുകകളാണ് വി.ഇ.ഒ വിനുവിന്‍റെ നേതൃത്വത്തില്‍ തട്ടിയെടുത്തതായി പരാതി ഉയരുന്നത്. പഞ്ചായത്തിലെ വിവിധ പദ്ധതികള്‍ക്കായി അനുവദിച്ച ഒരു കോടിയോളം രൂപ ഖജനാവില്‍ നിന്ന് തട്ടിയെടുത്തതായാണ് ആരോപണം.

കുടുംബശ്രീക്ക് ലഭിക്കേണ്ട റീവോളിംഗ് ഫണ്ടിന് നിലവിലെ ചെയര്‍പേഴ്സണ്‍ ഒപ്പിട്ടു നല്‍കിയ ചെക്കിന്റെ തുക ലഭിക്കാന്‍ കാലതാമസം നേരിട്ടതോടെയാണ് സംശയമുയര്‍ന്നത്. കുടുംബശ്രീ അംഗങ്ങള്‍ പാസ്ബുക്കുകള്‍ ബാങ്കില്‍ പതിപ്പിച്ചു നോക്കിയപ്പോള്‍ തുകകള്‍ കൈമാറ്റം നടന്നതായി ശ്രദ്ധയില്‍പ്പെട്ടു. സിഡിഎസ് ഓഫീസില്‍ നിന്ന് ചെക്കുകള്‍ കീറിയെടുത്തും പാസായ തുകകള്‍ സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയുമാകാം തട്ടിപ്പ് നടത്തിയതെന്നാണ് അനുമാനം. തുടര്‍ന്ന് ജില്ലാ മിഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഓഡിറ്റിംഗ് വിഭാഗം നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ തിരിമറി ശ്രദ്ധയില്‍പ്പെട്ടത്.നെയ്യാര്‍ ഡാം സിഐക്ക് ഉള്‍പ്പെടെ പഞ്ചായത്ത് സെക്രട്ടറി പരാതി നല്‍കി. പഞ്ചായത്തിന്റെ ഭരണസംവിധാനങ്ങളെ പോലും താറുമാറാക്കിയ തട്ടിപ്പ് അന്വേഷിച്ച്‌ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...