അമീബിക് മസ്തിഷ്ക ജ്വരം ; രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ യുവജനങ്ങൾ രംഗത്ത് ഇറങ്ങുമെന്ന് ഡിവൈഎഫ്ഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ യുവജനങ്ങൾ രംഗത്ത് ഇറങ്ങുമെന്ന് ഡിവൈഎഫ്ഐ. പ്രൈമറി അമീബിക് മെനിംഗോഎൻസെഫലൈറ്റിസ് (PAM) എന്ന രോഗം നെയ്ഗ്ലേരിയ ഫൗളേരി മൂലമുണ്ടാകുന്ന അപൂർവ തലച്ചോറ് അണുബാധയാണ്. ‘മസ്തിഷ്‌കം ഭക്ഷിക്കുന്ന അമീബ’ എന്ന് വിളിക്കപ്പെടുന്ന നെഗ്ലേറിയ ഫൗളേറി തടാകങ്ങൾ, നദികൾ, മോശമായി പരിപാലിക്കപ്പെടുന്ന നീന്തൽക്കുളങ്ങൾ, വെള്ളക്കെട്ടുകൾ എന്നിവിടങ്ങളിലെ അടിത്തട്ടിലെ ചെളിയിലാണ് കാണുന്നത്.

ചെളി കലർന്ന മലിനമായ വെള്ളം മൂക്കിൽ പ്രവേശിക്കുമ്പോഴാണ് ഈ രോഗബാധ സാധാരണ ഉണ്ടാവുന്നത്. നന്നായി ക്ലോറിനേഷൻ നടത്തി ശുചീകരിച്ച ജലാശയങ്ങളിൽ ഈ അമീബ വളരാനുള്ള സാധ്യത വിരളമാണ്. അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കുവാൻ ആരോഗ്യ വകുപ്പ് ജലാശയങ്ങൾ ശുചീകരിച്ച് ക്ലോറിനേറ്റ് ചെയ്യാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.. ഇതിനോട് സഹകരിച്ച് സംസ്ഥാന വ്യാപകമായി ജലാശയങ്ങൾ ശുചീകരിക്കാനും ക്ലോറിനേറ്റ് ചെയ്യാനും ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് രംഗത്തിറങ്ങുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വന്ദേമാതരം ആലപിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ സംഘർഷം

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി വന്ദേമാതരം ആലപിച്ചതിൽ...

മണിപ്പൂരിലെ 2027 സെൻസസ് മാറ്റിവെച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: മണിപ്പൂരിലെ 2027 സെൻസസ് മാറ്റിവെച്ച് കേന്ദ്ര സർക്കാർ. കഴിഞ്ഞ തിങ്കളാഴ്ച...

സെപ്റ്റംബര്‍ അഞ്ചിന്റെ സിജെപി മാര്‍ച്ച് പിന്‍വലിച്ചു

0
ന്യൂഡല്‍ഹി: സെപ്റ്റംബര്‍ അഞ്ചിന് നടത്താനിരുന്ന മാര്‍ച്ച് പിന്‍വലിച്ച് കോക്രേച്ച് ജനതാ പാര്‍ട്ടി....

ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി

0
തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി. ആഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനത്തിൽ...