വാഷിങ്ടണ്‍ : കൊറോണബാധിച്ച് ഒരുദിവസം 2000 ത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ രാജ്യമായി മാറി അമേരിക്ക. കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎസില്‍ 2,108 പേരാണ് മരിച്ചത്. മരണനിരക്കില്‍ മുന്നിലുള്ള ഇറ്റലിക്കൊപ്പം ചുരുങ്ങിയ ദിവസംകൊണ്ട് എത്തുകയും ചെയ്തു യുഎസ്. 18,586 പേര്‍ യുഎസില്‍ ഇതുവരെ മരിച്ചു.18,849 പേരാണ് ഇറ്റലിയില്‍ ആകെ മരിച്ചത്.
ഇറ്റലിയില്‍ മരണനിരക്ക് കുറച്ച് ദിവസങ്ങളായി താഴേക്കാണ്. വെള്ളിയാഴ്ച 534 പേരാണ് ഇവിടെ മരിച്ചത്. കൊറോണബാധിതരുടെ എണ്ണവും അമേരിക്കയില്‍ ഓരോ ദിവസവും കൂടുകയാണ്. ഇതിനോടകം രോഗബാധിതര്‍ അഞ്ച് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 35,098 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.