യുദ്ധം അവസാനിക്കേണ്ടത് ഞങ്ങളുടെ നിബന്ധനകളിൽ’; പാകിസ്ഥാൻ മധ്യസ്ഥ ചർച്ചകളിൽ വിട്ടുവീഴ്ചയില്ലാതെ ഇറാൻ

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടൺ: അമേരിക്കയുമായുള്ള നിർണ്ണായക ചർച്ചകൾക്ക് മുന്നോടിയായി ഇറാൻ തങ്ങളുടെ നിലപാടുകൾ മധ്യസ്ഥരായ പാകിസ്ഥാനെ അറിയിച്ചു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘം പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, സൈനിക മേധാവി ജനറൽ അസിം മുനീർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. യുദ്ധം അവസാനിപ്പിക്കുന്നത് അമേരിക്കൻ നിബന്ധനകൾക്കനുസരിച്ചാകരുത് എന്ന കർശന നിലപാടാണ് ഇറാൻ സ്വീകരിച്ചിരിക്കുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിൽ ഇറാന്റെ താൽപ്പര്യങ്ങൾക്കും നിബന്ധനകൾക്കുമാണ് മുൻഗണന നൽകേണ്ടതെന്ന് പ്രതിനിധി സംഘം വ്യക്തമാക്കി. പ്രാദേശിക പ്രശ്നങ്ങളും പാകിസ്താനുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതും ചർച്ചയായി. യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര മാർഗങ്ങളെക്കുറിച്ച് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.

ചർച്ചകളിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും, അമേരിക്കൻ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, ഡോണൾഡ് ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്‌നർ എന്നിവരടങ്ങുന്ന സംഘം പാകിസ്ഥാനിലേക്ക് തിരിച്ചതായാണ് വിവരം. ചർച്ചാ സാധ്യതകൾക്കിടയിലും ഇറാൻ പ്രതിരോധ സേന അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പ് നൽകി. അമേരിക്ക നാവിക ഉപരോധം തുടർന്നാൽ ശക്തമായി പ്രതിരോധിക്കും. ഇറാന്റെ പരമാധികാരവും അതിർത്തിയും സംരക്ഷിക്കാൻ സൈന്യം മുമ്പത്തേക്കാൾ സജ്ജമാണ്. ഇറാന്റെ ആക്രമണശേഷി അമേരിക്ക ഇതിനകം തിരിച്ചറിഞ്ഞിട്ടുള്ളതാണ് ഖത്തം അൽ-അൻബിയ സെൻട്രൽ ആസ്ഥാനം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...