മൂവാറ്റുപുഴയില്‍ പരിശോധനയ്ക്കിടെ എംഡിഎംഎ വിഴുങ്ങിയ യുവാവ് അവശനിലയില്‍

For full experience, Download our mobile application:
Get it on Google Play

എറണാകുളം : മൂവാറ്റുപുഴയില്‍ ലഹരി പരിശോധനയ്ക്കിടെ യുവാവ് രാസ ലഹരി വിഴുങ്ങി. തൊടുപുഴ സ്വദേശി ടോണി സാബു ആണ് എംഡിഎംഎ വിഴുങ്ങിയത്. അവശനിലയിലായ ടോണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്നവരില്‍ നിന്ന് ചെറിയ അളവില്‍ കഞ്ചാവും എംഡിഎം എയും പിടിച്ചെടുത്തു. ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം നടന്നത്. കിഴക്കേക്കരയിലെ ഒരു രഹസ്യകേന്ദ്രത്തില്‍ നാലുപേര്‍ ലഹരി ഉപയോഗിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇത് പ്രകാരമാണ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. നാല് യുവാക്കളേയും പോലീസ് പരിശോധിച്ച് വരുന്നതിനിടെയാണ് ടോണി എംഡിഎംഎ വിഴുങ്ങിയത്.

രാസലഹരി വിഴുങ്ങിയയുടന്‍ യുവാവ് അവശനായി. ഉടന്‍ തന്നെ പോലീസ് ഇയാളെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം യുവാവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. യുവാവിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമെന്നാണ് ഡോക്ടേഴ്‌സ് അറിയിക്കുന്നത്. ആശുപത്രി വിട്ടാലുടന്‍ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...