വിഖ്യാത അമേരിക്കൻ റാപ്പറും ​ഗ്രാമി ജേതാവുമായ കൂലിയോ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ലോസ് ആഞ്ലിസ് : പ്രശസ്ത അമേരിക്കൻ റാപ്പറും ​ഗ്രാമി പുരസ്കാര ജേതാവുമായ കൂലിയോ (59) അന്തരിച്ചു. ഒരു സുഹൃത്തിന്‍റെ വീട്ടിലെ കുളിമുറിയില്‍ കൂലിയോയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് മാനേജർ സെലിബ്രിറ്റി ന്യൂസ് വെബ്‌സൈറ്റായ ടി.എം.ഇസിനോട് പറഞ്ഞു. ​ഗായകന്‍റെ മരണകാരണം ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.

ആർട്ടിസ് ലിയോൺ ഐവി ജൂനിയർ എന്നാണ് കൂലിയോയുടെ യഥാർത്ഥ പേര്. 80കളിലാണ് റാപ്പ് സം​ഗീത ലോകത്തേക്കുള്ള കൂലിയോയുടെ വരവ്. 1995-ൽ പുറത്തിറങ്ങിയ ഡേഞ്ചറസ് മൈൻഡ്സ് എന്ന ചിത്രത്തിലെ ​ഗാങ്സ്റ്റാസ് പാരഡൈസ് ഹിറ്റായതോടെ കൂലിയോ ലോകശ്രദ്ധയാകർഷിക്കുകയായിരുന്നു.

റാപ്പ് സം​ഗീത മേഖലയിലെ ക്ലാസിക് ആയി വിശേഷിപ്പിക്കപ്പെടുന്ന ഈ ​ഗാനത്തിലൂടെ ആ സമയത്തെ മികച്ച റാപ് സോളോ പ്രകടനത്തിനുള്ള ​ഗ്രാമി പുരസ്കാരവും കൂലിയോ കരസ്ഥമാക്കി. ലോകമെമ്പാടും ഗാങ്സ്റ്റാസ് പാരഡൈസിന്‍റെ മില്ല്യൺ കണക്കിന് കോപ്പികളാണ് വിറ്റഴിഞ്ഞത്. 1995-ൽ ബിൽബോർഡ് തയ്യാറാക്കിയ പട്ടികയിൽ ഒന്നാമതെത്തിയ ​ഗാനമായും ​ഗാങ്സ്റ്റാസ് പാരഡൈസ് മാറി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെന്മേനിയിൽ കൃഷിഭവനിലും വെറ്ററിനറി സബ് സെന്ററിലും മോഷണശ്രമം ; തുടർച്ചയായ സംഭവങ്ങളിൽ ദുരൂഹത

0
നെന്മേനി: വയനാട് നെന്മേനി കൃഷിഭവനിലും വെറ്ററനറി സബ് സെന്‍റെറിലും മോഷണ ശ്രമം....
CRIME SCENE

രണ്ട് കുട്ടികളുടെ അമ്മയായ നൃത്താധ്യാപികയെ കൊലപ്പെടുത്തി സുഹൃത്ത് ; വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടത് പ്രകോപനം

0
ചെറുതുരുത്തി: തൃശ്ശൂർ ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ നൃത്താധ്യാപികയെ കഴുത്തു ഞെരിച്ചു കൊന്നു....

കാസർകോട് പോലീസുകാരനെ കാണാതായി ; അന്വേഷണം

0
രാജപുരം: കാസർകോട് പോലീസുകാരനെ കാണാതായി. രാജപുരം പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള സിവിൽ...

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...