അമേരിക്കന്‍ സ്റ്റാര്‍ട്ടപ്പായ ‘എപികി’നെ ഏറ്റെടുത്ത് ബൈജൂസ്

For full experience, Download our mobile application:
Get it on Google Play

മുംബൈ : മൂല്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനിയായ ബൈജൂസ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വായനാ പ്ലാറ്റ്ഫോം സ്റ്റാര്‍ട്ടപ്പായ ‘ എപികി’ നെ ഏറ്റെടുത്തു. ഇന്ത്യന്‍ വിപണിക്കു പുറത്തേക്ക് വിദ്യാഭ്യാസ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കല്‍. ഇടപാടു സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. ഏകദേശം 50 കോടി ഡോളറിന്റെ (3,700 കോടിയോളം രൂപ) ഇടപാടാണിതെന്നാണ് വിവരം.

ലോകത്തെ 250 മുന്‍നിര പബ്ലിഷര്‍മാരുടെ ഉന്നത നിലവാരത്തിലുള്ള 40,000 പുസ്തകങ്ങളുടെ ശേഖരമാണ് ‘ എപികി’ നുള്ളത്. ഭാവി തലമുറയ്ക്ക് വായനയില്‍ പ്രചോദനമാകും ‘ എപിക് ’ എന്നും അവര്‍ക്ക് ജീവിതകാലം മുഴുവന്‍ പഠനാനുഭവം പകരാന്‍ വഴിയൊരുക്കുകയാണ് ഏറ്റെടുക്കലിലൂടെ ലക്ഷ്യമിടുന്നതെന്നും ബൈജൂസ് ചീഫ് സ്ട്രാറ്റജി ഓഫീസര്‍ അനിത കിഷോര്‍ പറഞ്ഞു.

വടക്കേ അമേരിക്കയെ മേഖലയിലെ പ്രധാന വിപണികളിലൊന്നായി കണ്ട് 100 കോടി ഡോളര്‍ (7,500 കോടി രൂപ) നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നതായി ബൈജൂസ് നേരത്തെ സൂചിപ്പിച്ചിരുന്നു. അമേരിക്കയില്‍ ബൈജൂസിന്റെ രണ്ടാമത്തെ ഏറ്റെടുക്കലാണിപ്പോഴത്തേത്. 2019-ല്‍ വിദ്യാഭ്യാസ ഗെയിമുകള്‍ തയ്യാറാക്കുന്ന ഒസ്മോയെ 12 കോടി ഡോളറിന് (850 കോടി രൂപ) ബൈജൂസ് ഏറ്റെടുത്തിരുന്നു.

അമേരിക്കന്‍ വിപണിയില്‍ വലിയ സാന്നിധ്യമുള്ള കോഡിങ് സ്റ്റാര്‍ട്ടപ്പായ വൈറ്റ്ഹാറ്റ് ജൂനിയറിനെയും കഴിഞ്ഞ വര്‍ഷം സ്വന്തമാക്കി. ബൈജൂസിന്റെ മൂല്യം ഫില്‍ടെക് കമ്പനിയായ പേടിഎമ്മിനെയും മറികടന്ന് അടുത്തിടെ 1,650 കോടി ഡോളറില്‍ (1.23 ലക്ഷം കോടി രൂപ) എത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...