നടിയെ ആക്രമിച്ച കേസില്‍​ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണം ; പ്രത്യേക കോടതി​ ജഡ്​ജി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍​ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി​ ജഡ്ജി. സുപ്രീംകോടതിക്കാണ്​ സ്​പെഷ്യല്‍ ജഡ്​ജ്​ ഇതുസംബന്ധിച്ച്‌​ കത്ത്​ നല്‍കിയത്​. കേസില്‍ ആഗസ്റ്റിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന്​ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇത്​ സാധ്യമാവില്ലെന്നാണ്​ കോടതി അറിയിച്ചിരിക്കുന്നത്​.

കോവിഡി​നെ തുടര്‍ന്ന്​ കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായി. ജീവനക്കാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. ഇത്​ കോടതി നടപടികള്‍ വൈകുന്നതിന്​ കാരണമായെന്ന്​ സ്​പെഷ്യല്‍ ജഡ്​ജി സുപ്രീം കോടതിക്ക്​ അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. ഇതിന്​ പുറമേ കേസില്‍ നിന്ന്​ പ്രോസിക്യൂട്ടര്‍ പിന്‍മാറിയിരുന്നു. കേസുമായി ബന്ധപ്പെട്ട്  ഹൈക്കോടതിക്ക്​ മുമ്പാകെ ഹര്‍ജിയും എത്തിയിരുന്നു. ഇതെല്ലാം വിചാരണ നടപടികള്‍ വൈകാനിടയാക്കിയെന്നാണ്​ വാദം.

കേസില്‍ ഇതുവരെ 179 സാക്ഷികളെ വിസ്​തരിച്ചിട്ടുണ്ട്​. പ്രോസിക്യൂഷന്‍ ഹാജരാക്കിയ 199 രേഖകളും 124 വസ്തുതകളും പരിശോധിച്ചു. സിനിമ സെലിബ്രേറ്റികള്‍ ഉള്‍പ്പടെ 43 സാക്ഷികളെക്കൂടി വിസ്​തരിക്കേണ്ടതുണ്ടെന്നും സ്​പെഷ്യല്‍ ജഡ്​ജി സുപ്രീംകോടതിയെ അറിയിച്ചു. നടന്‍ ദിലീപ്​ പ്രതിയായ ക്വ​​ട്ടേഷന്‍ പീഡനകേസ്​ വലിയ വിവാദങ്ങള്‍ക്ക്​ കാരണമായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ മറൈൻ ആംബുലൻസ് ഒരു വർഷമായി പ്രവർത്തനരഹിതം ; മത്സ്യത്തൊഴിലാളികൾക്ക് ദുരിതം

0
കോഴിക്കോട്: ബേപ്പൂരിൽ കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തിനായുള്ള മറൈൻ ആബുലൻസ് പ്രവർത്തനരഹിതം....

പ്രതിഷേധിക്കാൻ പ്രതിപക്ഷം : പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും

0
ഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. വിദ്യാർത്ഥികൾക്കെതിരായ പോലീസ്...

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...