രഹസ്യരേഖകൾ ചോർന്നതിന്‍റെ ഉറവിടം അന്വേഷിച്ച് അമേരിക്ക

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ : അതീവരഹസ്യ രേഖകൾ ചോർന്നതിന്‍റെ ഉറവിടം അന്വേഷിച്ച് അമേരിക്ക. യുക്രൈനിലെ റഷ്യൻ അധിനിവേശവും മറ്റ് അന്താരാഷ്ട്ര വിഷയങ്ങളും സംബന്ധിച്ച പെന്‍റഗണിലെ ക്ലാസിഫൈഡ് ഡോക്യുമെന്‍റുകളാണു കഴിഞ്ഞദിവസം ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. സുപ്രധാന രേഖകൾ ചോർന്നതു സംബന്ധിച്ചുള്ള അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. മറ്റു രാജ്യങ്ങളുടെ പങ്കും ഈ ചോർച്ചയിൽ അന്വേഷിക്കുന്നുണ്ട്. എന്നാൽ ചോർച്ച അമെരിക്കയിൽ നിന്നും തന്നെയാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

പുറത്തുവന്ന രേഖകളിൽ ഏറിയ പങ്കും അമേരിക്കയുടെ കൈവശം മാത്രമുണ്ടായിരുന്ന രേഖകളായതിനാൽ യുഎസ് ലീക്ക് എന്നതിനാണു സാധ്യത കൂടുതലെന്നു പെന്‍റഗണിലെ മുൻ ഉദ്യോഗസ്ഥനായ മൈക്കൽ മൽറോയ് വ്യക്തമാക്കി. വിവിധ രാജ്യങ്ങളുമായ ബന്ധപ്പെട്ട രഹസ്യാന്വേഷണ രേഖകളും പുറത്തുവന്നിട്ടുണ്ട്. യുക്രൈയ്ന്‍റെ യുദ്ധരീതികളെക്കുറിച്ചുള്ള വളരെ വിശദമായ വിവരങ്ങളും ചോർന്ന റിപ്പോർട്ടിൽ ഉൾപ്പെടുന്നു. ചോർച്ചയുടെ എല്ലാ വശങ്ങളും യുഎസ് പ്രതിരോധ വകുപ്പ് വളരെ സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...