വിഴിഞ്ഞം ഇന്‍റർനാഷനൽ സീപോർട്ട് ; തുറമുഖ പദ്ധതിക്ക് പുതിയ പേര്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് ‘വിഴിഞ്ഞം ഇന്‍റർനാഷനൽ സീപോർട്ട്’ എന്ന് പേരിട്ട് ഉത്തരവിറക്കി. കഴിഞ്ഞമാസം നടന്ന സർക്കാർ-അദാനി ഗ്രൂപ്പ് ചർച്ചയിലെ തീരുമാനത്തെത്തുടർന്നാണ് നടപടി. തുറമുഖത്തിന് ലോഗോയും തയാറാക്കും. വിഴിഞ്ഞം ബ്രാൻഡ് ചെയ്യണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നുവന്നിരുന്നു. തുടർന്നാണ് തുറമുഖത്തിന് പേരിട്ടത്. മാത്രമല്ല പദ്ധതിക്കായി അദാനി ഗ്രൂപ്പ് കമ്പനി രൂപികരിച്ചിരുന്നു. ‘അദാനി-വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്’ എന്നാണ് കമ്പനിയുടെ പേര്.

സംസ്ഥാന സർക്കാരിന്‍റെ പങ്കാളിത്തത്തോടെ ‘വിഴിഞ്ഞം ഇന്‍റർനാഷൻ സീ പോർട് ലിമിറ്റഡ്’ എന്ന കമ്പനിയും ഉണ്ടായിരുന്നു. ഇങ്ങനെ പല പേരുകൾക്ക് പകരം തുറമുഖം ബ്രാൻഡ് ചെയ്യുന്നതിന് പൊതുവായ പേര് വേണമെന്ന അടിസ്ഥാനത്തിലാണ് പുതിയ പേര് നിശ്ചയിച്ചത്. ഇനി ഫോറങ്ങളിലെല്ലാം പുതിയ പേരാകും ഉപയോഗിക്കുക. ലോഗോ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അദാനി ഗ്രൂപ്പിന്‍റെ താത്പര്യം പരിഗണിച്ചാകും പുതിയ ലോഗോ ഇറക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...