കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച വിവാദങ്ങൾക്കിടെ വി ഡി സതീശനായി എറണാകുളത്ത് ഫ്ലക്സ് ബോർഡ്

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച വിവാദങ്ങൾക്കിടെ വി ഡി സതീശനായി എറണാകുളത്ത് ഫ്ലക്സ് ബോർഡ് ഉയർന്നു. ‘യുഡിഎഫ് ജയിക്കും വി ഡി സതീശൻ നയിക്കും’ എന്ന ഫ്ലക്സാണ് ആലുവയിലെ പ്രധാനപാതയിൽ ഉയർന്നത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേ കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം തുടരുന്നതിനിടെയാണ് ആലുവ തോട്ടുമുഖത്ത് ഫ്ലക്സ് ഉയർന്നത്. വിക്കിപീഡികയിൽ കെ സി വേണുഗോപാലിന്റെ പേജിൽ ഇന്നലെ മുഖ്യമന്ത്രിയെന്ന് മാറ്റം വരുത്തിയത് ചർച്ചയായിരുന്നു. അതിനുപിന്നാലെയാണ് ഇതും.

വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ മുതൽ സംസ്ഥാന കോൺഗ്രസിൽ നടക്കുന്ന മുഖ്യമന്ത്രിചർച്ചയെ മുന്നോട്ട് കൊണ്ടുപോകുന്നത് സമൂഹമാധ്യമ ഇടപെടലുകളാണ്. തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് ചിത്രീകരിച്ച ജനനായകൻ എന്ന പേരിലുളള ഡോക്യൂമെന്ററിയും കേരളത്തകുറിച്ചുളള കാഴ്ചപ്പാട് വിശദമാക്കുന്ന പോഡ് കാസ്റ്റുകളുമായാണ് രമേശ് ചെന്നിത്തലക്ക് വേണ്ടിയുളള സമൂഹ മാധ്യമ ഇടപെടൽ. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചർച്ചകളോട് പ്രതികരിച്ച കെ.സി.വേണുഗോപാൽ അത്തരം ചർച്ചകളോടുളള വ്യക്തിപരമായ വിയോജിപ്പ് അറിയിക്കുകയുണ്ടായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...