കുളത്തിൽ കുളിക്കുന്നതിനിടെ വലയിൽ കാൽ കുടുങ്ങി വിദ്യാർഥി മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂർ : വല്ലക്കുന്നിലെ ചെമ്മീൻ ചാലിനരികിലെ കുളത്തിൽ കുളിക്കുന്നതിനിടെ വലയിൽ കാൽ കുടുങ്ങി വിദ്യാർഥി മരിച്ചു. കല്ലേറ്റുംകര നിപ്മറിലെ വിദ്യാർഥിയായ എം.എസ്. അച്ചു (19) ആണ് മുങ്ങി മരിച്ചത്. തിരുവനന്തപുരം വെങ്ങാനൂർ പെരിങ്ങമല കോടാണിവിള പരേതരായ റിട്ട. കെ.എസ്.ആർ.ടി.സി. ഡ്രൈവർ മണിയുടെയും സുനിതയുടെയും മകനായ അച്ചു, ബാച്ചിലർ ഓഫ് പ്രോസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് (ബി.പി.ഒ.) ആദ്യവർഷ വിദ്യാർഥിയാണ്. സുഹൃത്തുകൾക്കൊപ്പം വാടക വീടെടുത്താണ് താമസിച്ചിരുന്നത്.

അവധിയായതിനാൽ വെള്ളിയാഴ്ച്ച രാത്രി ഏഴരയോടെ കുട്ടികൾ കുളിക്കാൻ പോയതായിരുന്നു. ഇതിനിടയിലാണ് അച്ചു കുളത്തിലേയ്ക്ക് വീണത്. ചെമ്മീൻ ചാലിലെ വലയിൽ കാൽ കുടുങ്ങിയതാണ് അപകടത്തിന് കാരണം. മറ്റുള്ളവർക്ക് നീന്തൽ അറിയാത്തതിനാൽ നാട്ടുകാരെ വിളിച്ച് കൂട്ടി രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. അഗ്നി രക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ഇരിങ്ങാലക്കുട ജനറൽ ആശുപത്രി മോർച്ചറിയിൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...