കൊയിലാണ്ടി : അന്താരാഷ്ട്ര നിലവാരത്തോടെ ചെങ്ങോട്ട്കാവില്‍ പണി പൂര്‍ത്തിയാക്കിയ അമിഗോസ് ബാറ്റ്മിന്റണ്‍ അക്കാദമിയുടെ ഉദ്ഘാടനം കെ മുരളീധരന്‍ എം പി നിര്‍വ്വഹിച്ചു. ഗ്രാമപ്രദേശത്ത് ഉയര്‍ന്ന് വന്ന അക്കാദമി ഒരു മുതല്‍ ക്കൂട്ടാണെന്നും വലിയ സാധ്യതകള്‍ നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധി ആയിരിക്കുമ്പോഴും തന്റെ ഇഷ്ടവിനോദം ബാറ്റ്മിന്റണ്‍ ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ മുന്‍ എംഎല്‍എ പി വിശ്വന്‍ മാസ്റ്റര്‍ ലോഗോ പ്രകാശനം ചെയ്തു. അന്താരാഷ്ട്ര നിലവാരം നിറഞ്ഞ് നില്‍ക്കുന്നതാണ് ‘അമിഗോസ്’ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫിറ്റ്‌നെസ് സെന്ററിന്റെ ഉദ്ഘാടനം ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിലും ജേഴ്‌സി പ്രകാശനം വൈസ് പ്രസിഡണ്ട് വേണു മാസ്റ്ററും നിര്‍വ്വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ ബിന്ദു മുതിരക്കണ്ടത്തില്‍, കോണ്‍ഗ്രസ്സ് മണ്ഡലം കമ്മറ്റി പ്രസിഡണ്ട് അബ്ദുള്‍ ഷുക്കൂര്‍, സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി അനില്‍ പറമ്പത്ത്, ബിജെപി പഞ്ചായത്ത് കമ്മറ്റി അംഗം മാധവന്‍ ബോധി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
കൂട്ടികള്‍ക്ക് മികച്ച പരീശീലനം നല്‍കി ദേശീയ, അന്തര്‍ദേശീയ തലങ്ങളിലേക്ക് എത്തിക്കുക എന്നതാണ്അക്കാദമിയുടെ ലക്ഷ്യമെന്ന് ഭാരവാഹികളായ, സന്തോഷ് നിടൂളി, എം.പി. ഷാനവാസ്, കെ.വി. അജേഷ്, ഹരീഷ് പൂക്കാട്ട് എന്നിവര്‍ പറഞ്ഞു.