സൽമാൻ ഖാനുമായി ബന്ധപ്പെട്ട ഗെയിം നിരോധിച്ച് മുംബൈ കോടതി

For full experience, Download our mobile application:
Get it on Google Play

മുംബൈ : സൽമാൻ ഖാനുമായി ബന്ധപ്പെട്ട മൊബൈൽ ഗെയിം നിരോധിച്ച് മുംബൈ ട്രയൽ കോടതി. ‘സെൽമോൻ ഭോയ്’ എന്ന ഗെയിമാണ് സൽമാൻ ഖാൻ്റെ ഹർജി പരിഗണിച്ച് കോടതി താൽകാലികമായി നിരോധിച്ചത്. ഗെയിം തൻ്റെ പ്രതിച്ഛായ തകർക്കുമെന്നും നിരോധിക്കണമെന്നുമായിരുന്നു സൽമാൻ്റെ ഹർജി. നടനുമായി ബന്ധപ്പെട്ട മറ്റ് ഗെയിമുകളോ കണ്ടൻ്റുകളോ നിർമ്മിക്കുന്നതിൽ നിന്ന് കോടതി സെൽമോൻ ഭോയ് നിർമിച്ച കമ്പനിയെ തടയുകയും ചെയ്തു.

വാഹനം ഓടിച്ച് മാനുകളെയും മനുഷ്യരെയും ഇടിച്ച് കൊല്ലുകയാണ് ഗെയിമിൻ്റെ രീതി. ഇത് പഴയ കേസുമായി ബന്ധപ്പെട്ടതാണെന്ന് സൽമാൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 2002 സെപ്തംബറിൽ അലക്ഷ്യമായി വാഹനമോടിച്ച് ഒരാളെ കൊലപ്പെടുത്തുകയും മൂന്ന് പേർക്ക് പരുക്കേല്പിക്കുകയും ചെയ്ത കേസിൽ സൽമാൻ ഖാനെതിരെ കോടതി കേസെടുത്തിരുന്നു.

2015ൽ സൽമാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി താരത്തെ അഞ്ച് വർഷത്തെ തടവിനു ശിക്ഷിച്ചു. അന്ന് തന്നെ ജാമ്യം നേടിയ സൽമാൻ്റെ രക്ഷക്കായി പിന്നീട് ഡ്രൈവർ രംഗത്തെത്തി. താനാണ് അന്ന് വാഹനം ഓടിച്ചിരുന്നതെന്ന് ഡ്രൈവർ അറിയിച്ചു.

തുടർന്ന് ഡ്രൈവറെ അറസ്റ്റ് ചെയ്തു. 2015ൽ കോടതി ഈ കേസിൽ നിന്ന് സൽമാനെ പൂർണമായി ഒഴിവാക്കി. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിലും സൽമാൻ പ്രതിയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...