കെഎസ്ആർടിസിയിൽ ശമ്പളം നൽകാൻ 80 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കെഎസ്ആർടിസിയിൽ ശമ്പളം നൽകാൻ അനുവദിച്ച് സർക്കാർ ഉത്തരവായി. അനുവദിച്ചത് 80 കോടി രൂപ. ശമ്പള വിതരണത്തിലെ പ്രതിസന്ധിയെക്കുറിച്ച് വാർത്ത നൽകിയിരുന്നു. കൊവിഡിനെ തുടർന്ന് സർവീസ് വെട്ടിച്ചുരുക്കിയ കെഎസ്ആർടിസിക്ക് കഴിഞ്ഞ കുറച്ചു നാളുകളായി ശമ്പളവും പെൻഷനും നൽകുന്നത് സർക്കാരാണ്.

ഈമാസത്തെ ശമ്പളം അഞ്ചാം തീയതി കഴിഞ്ഞിട്ടും നൽകിയിരുന്നില്ല. ഇക്കാര്യം കെഎസ്ആർടി ധനകാര്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്‌തിരുന്നു എന്നാൽ പണം ഇല്ല എന്നായിരുന്നു ധനകാര്യ വകുപ്പിന്റെ മറുപടി. ഈ സാഹചര്യത്തിലാണ് ശമ്പള വിതരണത്തിലെ പ്രതിസന്ധിയെക്കുറിച്ച് വാർത്ത നൽകിയിരുന്നത്.

ഇരുപത്തി എണ്ണായിരം ജീവനക്കാരുടെ ശമ്പളം മുടങ്ങിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഇടപെടുകയും ശമ്പളം നൽകാനുള്ള ഉത്തരവ് ഇറങ്ങുകയും ചെയ്‌തു. 80 കോടി രൂപ രൂപയാണ് സർക്കാർ ഉത്തരവായത്. ഈ തുക നിലവിലുള്ള നടപടിക്രമങ്ങൾ കണക്കാക്കി വിതരണം ചെയ്യുമെന്ന് കെഎസ്ആർടിസി മാനേജ്‌മന്റ് അറിയിച്ചു. പെൻഷൻ വിതരണവും ഇതോടൊപ്പം നടത്തും എന്നാണ് കെഎസ്ആർടിസി അധികൃതർ അറിയിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...