മണിപ്പൂരില്‍ അമിത് ഷായുടെ അധ്യക്ഷതയിൽ സമാധാന ചര്‍ച്ച

For full experience, Download our mobile application:
Get it on Google Play

ഇംഫാല്‍: മണിപ്പൂരിലെ സമാധാന ചർച്ചകൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഇന്നും തുടരും. തലസ്ഥാനമായ ഇംഫാലിൽ ഉൾപ്പെടെ പുതിയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്തേക്ക് എത്തുന്ന ആയുധ ശേഖരം സുരക്ഷാ സേനയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾ കലാപത്തിന് ഇടയാക്കുന്നു എന്നാണ് സുരക്ഷാസേനയുടെ വിലയിരുത്തൽ.

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് മണിപ്പൂർ സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്ത് എത്തിയിട്ടും മണിപ്പൂരിൽ ഒറ്റപ്പെട്ട അക്രമ സംഭവങ്ങൾ ആവർത്തിക്കുകയാണ്. ത്രിദിന സന്ദർശനത്തിനായി മണിപ്പൂരിൽ എത്തിയ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ രാത്രി തന്നെ മണിപ്പൂർ മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

പുതിയ ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തിൽ ഇംഫാലിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. നേരത്തെ നിരോധനാജ്ഞ നിലനിന്നിരുന്ന ഇംഫാലിൽ പിന്നീട് സംസ്ഥാന സർക്കാർ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുകയായിരുന്നു. ഇന്നലെ വിവിധ ഇടങ്ങളിൽ നിന്നായി വൻ ആയുധ ശേഖരം പിടികൂടിയതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. ന്യൂചേക്കോൺ, ഇംഫാൽ ഈസ്റ്റ് എന്നീ ജില്ലകൾ കേന്ദ്രീകരിച്ചാണ് അക്രമികൾക്ക് വേണ്ടി സൈന്യം തെരച്ചിൽ നടത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...

രണ്ട് നിലകളുള്ള ആഡംബര എസ്‌യുവിയുമായി ഷവോമി

0
ആഡംബര വാഹന നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ...

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...