എന്‍ഡിഎ ക്യാമ്പിന് ആവേശം പകര്‍ന്ന് അമിത് ഷാ ഇന്ന് കോഴിക്കോട്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : എന്‍ഡിഎ ക്യാമ്പിന് ആവേശം പകര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കോഴിക്കോട്. ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. കെ. പി. പ്രകാശ് ബാബുവിന്റെ റോഡ് ഷോയിലാണ് അമിത് ഷാ പങ്കെടുക്കുക. രാവിലെ 10 മണിക്ക് മാത്തോട്ടത്ത് നിന്ന് ആരംഭിക്കുന്ന
റോഡ് ഷോ നടുവട്ടം പാല്‍ കമ്പനിക്കു മുന്നില്‍ അവസാനിക്കും. വാദ്യ മേളങ്ങളുടെയും കേരളീയ കലാ രൂപങ്ങളുടെയും അകമ്പടിയോടെയാണ് റോഡ് ഷോ. വൈകിട്ട് 3 മണിക്ക് കുന്നത്തുനാട് പൊതുസമ്മേളനത്തില്‍ അമിത് ഷാ പങ്കെടുക്കും. വൈകിട്ട് 6.15 ന് കട്ടാകടയില്‍ പി കെ കൃഷ്ണദാസിന്റെ പ്രചാരണ സമ്മേളനത്തില്‍ സംസാരിക്കും.

രാത്രി ഹയാസിന്ത് ഹോട്ടലില്‍ നടക്കുന്ന പ്രവാസി പ്രവര്‍ത്തക സംഗമത്തില്‍ അദ്ദേഹം പങ്കെടുക്കും. നാളെ രാവിലെ 11 മണിക്ക് ഹരിപ്പാട് സ്ഥാനാര്‍ഥി സന്ദീപ് വചസ്പതിയുടെ റോഡ്ഷോയില്‍ അദ്ദേഹം പങ്കെടുക്കും. ഗാന്ധി സ്‌ക്വയര്‍ മുതല്‍ മാതാ ജംഗ്ഷന്‍ വരെയാണ് റോഡ് ഷോ. രമേശ് ചെന്നിത്തല, മുഹമ്മദ് റിയാസ് തുടങ്ങിയ പ്രമുഖര്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലാണ് പ്രചാരണത്തിനായി അമിത് ഷാ എത്തുന്നത്. യുഡിഎഫിനായി സംസ്ഥാനത്ത് തുടരുന്ന ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ പ്രചാരണം തൃശൂരിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...