അമിതാഭ് ബച്ചന്റെയും മുകേഷ് അംബാനിയുടെയും ബംഗ്ലാവുകള്‍ ചിന്നിച്ചിതറുമെന്ന് ഭീഷണി സന്ദേശം : അന്വേഷണം ആരംഭിച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

മുംബൈ: മുതിര്‍ന്ന ബോളിവുഡ് താരം അമിതാഭ് ബച്ചന്റെയും റിലയന്‍സ് ഉടമയായ മുകേഷ് അംബാനിയുടെയും ബംഗ്ലാവുകള്‍ക്ക് ബോംബ് ഭീഷണി. നാഗ്പൂര്‍ പോലീസ് കണ്‍ട്രോളിലേയ്ക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഇവര്‍ക്ക് പുറമെ, ധര്‍മ്മേന്ദ്രയുടെ വസതിയ്ക്ക് നേരെയും ബോംബ് ഭീഷണി ലഭിച്ചിട്ടുണ്ട്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ നാഗ്പൂര്‍ പോലീസ് മുംബൈ പോലീസിനെ വിവരം അറിയിച്ചു. ഭീഷണി സന്ദേശം അയച്ച വ്യക്തിയെ കണ്ടെത്താനായുള്ള ശ്രമം തുടരുകയാണ്.

ഭീഷണി സന്ദേശം വ്യാജമാണോയെന്ന കാര്യത്തില്‍ പോലീസിന് ഇതുവരെ വ്യക്തത വരുത്താനായിട്ടില്ല. മുംബൈയില്‍ അമിതാഭ് ബച്ചന് അഞ്ച് ആഢംബര ബംഗ്ലാവുകളുണ്ട്. ഇവയില്‍ പ്രതീക്ഷ എന്ന പേരിലുള്ള ബംഗ്ലാവാണ് അമിതാഭ് ബച്ചന്‍ ആദ്യം സ്വന്തമാക്കിയത്. അമിതാഭ് ബച്ചന്റെ മാതാപിതാക്കളും ഇവിടെയാണ് താമസിച്ചിരുന്നത്. നിലവില്‍ ജല്‍സ എന്ന ബംഗ്ലാവിലാണ് അമിതാഭ് ബച്ചന്റെ മുഴുവന്‍ കുടുംബവും താമസിക്കുന്നത്. അന്റീലിയയിലാണ് അംബാനിയുടെ ആഢംബര ബംഗ്ലാവുള്ളത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് ; പാർട്ടി ശക്തമായി പ്രതിരോധിക്കും, റിയാസിലേക്ക് അന്വേഷണം എത്തിക്കാനാണ് ഇഡി ശ്രമമെന്ന്...

0
തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി...

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...