ഡല്‍ഹി : ആഭ്യന്തരമന്ത്രി അമിത്ഷായുടെ മന്ത്രാലയത്തിലെ മാധ്യമ വിഭാഗത്തില്‍ അടിമുടി അഴിച്ചുപണി. അപഹാസ്യമാം വിധം ഗുരുതര വീഴ്ചകള്‍ പതിവായതോടെയാണ് നടപടി. ഏറ്റവും ഒടുവിലായി പശ്ചിമബംഗാളില്‍ വീശിയടിച്ച ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം മദ്യപാന ദൃശ്യം കൂടി ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ മാധ്യമ വിഭാഗം തകര്‍ന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലാണ് ദുരന്തനിവാരണ സേനയുടെ രക്ഷാ പ്രവര്‍ത്തന ദൃശ്യങ്ങള്‍ക്കൊപ്പം മദ്യക്കുപ്പികളടക്കമുള്ള ഫോട്ടോ വന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന് പറ്റിയ കൈപ്പിഴ എന്നായിരുന്നു ഇതിനെക്കുറിച്ചുള്ള വിശദീകരണം. എന്നാല്‍ ഈ സംഭവത്തിനു തൊട്ടുപിന്നാലെ മന്ത്രാലയത്തിന്റെ മാധ്യമ വിഭാഗം ഉന്നത ഉദ്യോഗസ്ഥരെ മാറ്റുകയായിരുന്നു.
ആഭ്യന്തരമന്ത്രി അമിത്ഷായുടെ മന്ത്രാലയത്തിലെ മാധ്യമ വിഭാഗത്തില്‍ അടിമുടി അഴിച്ചുപണി
RECENT NEWS
Advertisment