സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി ; പേരക്കുട്ടികള്‍ അടക്കം കുടുംബത്തിലെ 5 പേര്‍ക്ക് കൊറോണ വൈറസ് ബാധ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കൊറോണ വൈറസ് ബാധയേറ്റ് സംസ്ഥാനത്ത് ഒരു മരണം കൂടി. കോഴിക്കോട് പരപ്പനങ്ങാടി സ്വദേശി ഹംസക്കോയ(61) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നെത്തിയ ആളായിരുന്നു ഹംസക്കോയ. മുന്‍ ഫുട്‌ബോള്‍ താരം കൂടിയാണ് ഹംസക്കോയ.

ഹംസക്കോയയുടെ പേരക്കുട്ടികള്‍ അടക്കം കുടുംബത്തിലെ 5 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച്‌ ചികിത്സയിലാണ്. ഹംസക്കോയയുടെ ഭാര്യ, മകന്‍, മകന്റെ ഭാര്യയ്ക്കും, ഇവരുടെ മൂന്നും വയസ്സുള്ള കുട്ടിക്കും മൂന്നുമാസം പ്രായമുള്ള കുട്ടിക്കുമാണ് രോബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മെയ് 21-നാണ് ഇദ്ദേഹം മുംബൈയില്‍ നിന്ന് റോഡുമാര്‍ഗം കേരളത്തിലെത്തിയത്. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖം ഉണ്ടായിരുന്നു. കൂടാതെ ന്യൂമോണിയ ശക്തമായിരുന്നു. മെയ് 30ന് പനി ശക്തമായതിനെ തുടര്‍ന്നാണ് ഹംസക്കോയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതോടെ രണ്ട് ദിവസം മുമ്പാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ ആറരയോടെയാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരണം സ്ഥിരീകരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...