കേരളത്തിൽ തിങ്കളാഴ്ച മുതൽ കൊവിഡ് ദ്രുത പരിശോധന ; ലക്ഷ്യം ലക്ഷണങ്ങളില്ലാത്ത രോ​ഗവാഹകരെ കണ്ടെത്തുക

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സംസ്ഥാനത്ത് കൊവിഡ് ദ്രുത പരിശോധന തിങ്കളാഴ്ച മുതൽ തുടങ്ങും. എച്ച്എൽഎൽ കമ്പനിയുടെ കിറ്റുകളാണ് ആന്റി ബോഡി പരിശോധനകൾക്ക് ഉപയോഗിക്കുന്നത്. ഒരു ലക്ഷം കിറ്റുകളാണ് ഇതിനായി ആദ്യ ഘട്ടത്തിൽ ഉപയോഗിക്കുന്നത്.

രക്തം എടുത്ത് പ്ലാസ്മ വേർതിരിച്ച് അത് ഉപയോഗിച്ചാണ് ദ്രുത പരിശോധന. അഞ്ച് എംഎൽ രക്തമാണ് പരിശോധനക്കായി ഉപയോഗിക്കുന്നത്. സെന്റിനന്റൽ സർവലൈൻസിന്റെ ഭാഗമായാണ് ആന്റിബോഡി പരിശോധന നടത്തുന്നത്. സാമൂഹിക പ്യാപനം ഉണ്ടായോ എന്നറിയാൻ ഉള്ള പരിശോധനക്ക് എച്ച്എൽഎലിന്റെ കിറ്റുകളാണ് ഉപയോഗിക്കുന്നത്. പബ്ലിക് ഹെൽത്ത് ലാബിലും ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും പരിശോധന നടത്തി 65 ശതമാനം സെൻസിറ്റി ഉണ്ടെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഇവ ഉപയോഗിക്കാൻ തീരുമാനിച്ചത്. പൂനെെ വൈറോളജി ലാബിന്റെ അംഗീകാരവും ഈ കിറ്റുകൾക്ക് ഉണ്ട്.

ആദ്യ ഘട്ടത്തിൽ 10000 കിറ്റുകൾ വീതം തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ എത്തിച്ചു. 5000 എണ്ണം വീതം മറ്റു ജില്ലകളിലും എത്തിച്ചു. വരും ദിവസങ്ങളിൽ ഇതു സംബന്ധിച്ച പരിശീലനം നൽകും. അതിന് ശേഷം തിങ്കളാഴ്ച മുതൽ വ്യാപക പരിശോധന തുടങ്ങും. ഉറവിടം അജ്ഞാതമായ രോഗ ബാധിതർ കൂടുതൽ ആയതോടെയാണ് രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത വൈറസ് വാഹകരെ കണ്ടെത്താൻ ഉള്ള ആന്റിബോഡി പരിശോധന. ഐ ജി ജി പോസിറ്റീവ് ആയാൽ രോഗം വന്നിട്ട് കുറച്ചുനാൾ ആയെന്നും അതിനെതിരെ ഉള്ള പ്രതിരോധ ശേഷി ആ ആൾ നേടിയിട്ടുണ്ടെന്നും അനുമാനിക്കാം.

എന്നാൽ ആ വ്യക്തിയുടെ സമ്പർക്കത്തിൽ വന്നവരുടെ വിവരങ്ങൾ വളരെ പ്രധാന്യമുള്ളതാണ്. അതേസമയം ഐ ജി എം പോസിറ്റീവ് ആകുകയാണെങ്കിൽ ആ വ്യക്തിക്ക് രോഗബാധ ഉണ്ടായിട്ട് അധികനാള്‍ ആയില്ലെന്ന് ഉറപ്പിക്കാം. ചികിത്സയും നൽകാം. ഒരു ദിവസത്തെ രോഗ ബാധിതരുടെ എണ്ണം 100 കവിയുന്നതും സമ്പർക്കത്തിലൂടെ രോഗം പിടിപെടുന്നവർ കൂടുന്നതും ഉറവിടം അറിയാത്ത രോഗ ബാധിതർ കൂടുന്നതുമെല്ലാം സംസ്ഥാനത്ത് കടുത്ത ആശങ്ക ഉണ്ടാക്കും. ഈ സഹചര്യത്തിലാണ് കേരളത്തില്‍ കൊവിഡ് ദ്രുത പരിശോധന തുടങ്ങുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...