കൊച്ചി : ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിക്കുന്ന പൗരത്വ നിയമം കേരളമടക്കം എല്ലായിത്തും നടപ്പാക്കുമെന്ന നിലപാടില്‍ പിന്നോട്ടില്ലെന്ന സൂചന നല്‍കി ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളത്തില്‍ പൗരത്വ നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായം മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ നിയമം നടപ്പാക്കാനാവുമോ എന്ന് തിരഞ്ഞെടുപ്പിന് ശേഷം കാണാമെന്ന മറുപടിയാണ് അമിത് ഷാ നല്‍കിയത്. ജയ്ശ്രീറാം എന്ന മുദ്രാവാക്യം എല്ലായിടത്തും ജനം ഏറ്റെടുക്കുകയാണെന്നും ബംഗാളിലെ ജനങ്ങള്‍ ഇത് തിരച്ചറിഞ്ഞിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.
സംസ്ഥാനത്ത് ബി ജെ പി സീറ്റ് എണ്ണം കൂടുമെന്നും രണ്ട് സീറ്റില്‍ സ്ഥാനാര്‍ഥിയില്ലാത്തത് ചെറുതായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രിയോടെ കേരളത്തിലെത്തിയത്. ഇന്ന് തൃശ്ശൂര്‍, എറണാകുളം ജില്ലകളിലെ പ്രചാരണങ്ങള്‍ക്ക് ശേഷം അദ്ദേഹം തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലേക്ക് പോകും.