ശ്വേത മേനോന്‍ പ്രസിഡന്‍റായ ‘അമ്മ’ ഭരണസമിതി യോഗം ഉടന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ശ്വേത മേനോന്‍ പ്രസിഡന്‍റായ അമ്മ ഭരണസമിതി ഉടന്‍ യോഗം ചേരും. രമേഷ് പിഷാരടി കണ്‍വീനറായ അഡ്ഹോക്ക് കമ്മിറ്റിക്ക് കോടതി വിലക്ക് വന്നതോടെയാണ് ശ്വേതയുടെ കമ്മിറ്റി വീണ്ടും സജീവമാകുന്നത്. ഉടന്‍ ജനറല്‍ ബോഡി വിളിച്ച് കണക്ക് അവതരിപ്പിക്കാനും തെരഞ്ഞെടുപ്പ് നടത്താനുമാണ് ശ്വേത മേനോന്‍റെ നീക്കം. ജൂണ്‍ 21 ലെ ജനറല്‍ ബോഡിയില്‍ ശ്വേത മേനോന്‍റെ കമ്മിറ്റി രൂക്ഷ വിമര്‍ശനമേറ്റ് രാജി പ്രഖ്യാപനം നടത്തി ഇറങ്ങിപ്പോയതിന് പിറകേയാണ് അഡ്ഹോക് കമ്മിറ്റി വന്നത്. രമേഷ് പിഷാരടി കണ്‍വീനറായ അഡ്ഹോക് കമ്മിറ്റിക്ക് അധികാരം കൈമാറാന്‍ തയ്യാറാകാതിരുന്ന ശ്വേതമേനോന്‍ കലൂരിലെ ഓഫീസിന്‍റെ നിയന്ത്രണവും നിലനിര്‍ത്തി.

അമ്മ അംഗങ്ങള്‍ക്കുള്ള ചികിത്സാ സഹായം അടക്കമുള്ള കാര്യങ്ങളുടെ നടത്തിപ്പും കമ്മിറ്റി ഭാരവാഹികള്‍ തുടര്‍ന്നു. അഡ്ഹോക് കമ്മിറ്റിക്ക് എറണാകുളം മുൻസിഫ് കോടതി താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയതോടെ പൂര്‍ണ അധികാരം പ്രയോഗിക്കാന്‍ പഴയ ഭരണസമിതി തയ്യാറെടുക്കുകയാണ്. ജനറൽ ബോഡി വിളിച്ചു കൂട്ടി കണക്ക് അവതരിപ്പിച്ച് തെരഞ്ഞെടുപ്പിലേക്കു കടക്കാനാണ് ശ്വേത പ്രസിഡന്‍റായ ഭരണസമിതി ശ്രമിക്കുന്നത്. രേഖാമൂലം രാജി വയ്ക്കാത്ത എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ എല്ലാം പങ്കെടുപ്പിച്ച് യോഗം ചേര്‍ന്ന ശേഷമായിരിക്കും ജനറല്‍ ബോഡി വിളിക്കുക. ശ്വേത മേനോനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുകയും ജനറല്‍ ബോഡിയില്‍ അവര്‍ ഒറ്റപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ അവര്‍ തന്നെ നേതൃത്വത്തില്‍ തുടരുന്നത് പ്രതിസന്ധിയുണ്ടാക്കും. അതുകൊണ്ടു തന്നെ സംഘര്‍ഷം നിറഞ്ഞ ദിനങ്ങളാണ് അമ്മയെ കാത്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....