ആലാംപെട്ടിയിൽ കാട്ടാനക്കൂട്ടം റോഡിലിറങ്ങി ; സഞ്ചാരികൾ വണ്ടികളിൽനിന്ന് ഓടി രക്ഷപെട്ടു

For full experience, Download our mobile application:
Get it on Google Play

മറയൂർ : ആലാംപെട്ടി ഇക്കോഷോപ്പിനു സമീപം കാട്ടാനക്കൂട്ടം ഇറങ്ങി. സഞ്ചാരികളെ വിരട്ടിയോടിച്ചു. ഞായറാഴ്ച രാവിലെയാണ് മറയൂർ-ഉദുമൽപ്പേട്ട അന്തസ്സംസ്ഥാന പാതയിലേക്ക് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ഈ സമയം ഒട്ടേറെ വാഹനങ്ങൾ പാതയിലുണ്ടായിരുന്നു. വാഹനങ്ങൾക്കുനേരേ പാഞ്ഞടുത്ത കാട്ടാനക്കൂട്ടത്തെ കണ്ട് സഞ്ചാരികൾ വാഹനം ഉപേക്ഷിച്ച് എതിർവശത്തേക്ക് ഓടി രക്ഷപ്പെട്ടു. പാതയുടെ ഇരുവശത്തും നിരവധി വാഹനങ്ങൾ അരമണിക്കൂറോളം കടന്നുപോകുവാൻ കഴിയാതെ കിടന്നു. തദ്ദേശവാസികളിൽ ചിലർ രംഗത്തിറങ്ങി കാട്ടാനക്കൂട്ടത്തെ വിരട്ടി കാട്ടിലേക്കുവിട്ടു. ഇതിനുശേഷമാണ് വാഹനങ്ങൾക്ക് കടന്നുപോകാനായത്. സമീപകാലത്ത് ഈ മേഖലയിൽ ഒറ്റയാൻമാരുടെ ശല്യം ഉണ്ടായിരുന്നുവെങ്കിലും കാട്ടാനക്കൂട്ടം എത്തുന്നത് ആദ്യമായിട്ടാണ്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...