‘അമ്മ’യിൽ വൻ പൊട്ടിത്തെറി ; ശ്വേത മേനോന് പിന്നാലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിൽ അപ്രതീക്ഷിത നാടകീയ സംഭവവികാസങ്ങൾ. വാർഷിക ജനറൽ ബോഡി യോഗത്തിൽ സാമ്പത്തിക കണക്കുകളെച്ചൊല്ലി പൊട്ടിപ്പുറപ്പെട്ട കടുത്ത തർക്കങ്ങൾക്ക് പിന്നാലെ പ്രസിഡൻ്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ തുടങ്ങി ഭരണസമിതിയിലെ 17 അം​ഗങ്ങളും രാജിവെച്ചു. ഇന്ന് രാവിലെ ആരംഭിച്ച ജനറൽ ബോഡി യോഗത്തിൽ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടും സാമ്പത്തിക കണക്കുകളും സംബന്ധിച്ചായിരുന്നു പ്രധാന തർക്കം. റിപ്പോർട്ടിൽ വ്യക്തതയില്ലെന്നും കണക്കുകളിൽ ഗുരുതരമായ പിഴവുകളുണ്ടെന്നുമാരോപിച്ച് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു തുടങ്ങിയവർ റിപ്പോർട്ട് അംഗീകരിക്കാൻ വിസമ്മതിച്ചു. ഇതേ നിലപാടാണ് രഞ്ജി പണിക്കരും സ്വീകരിച്ചത്.

തർക്കം രൂക്ഷമായതോടെ വിഷയം വിശദമായി പരിശോധിക്കാൻ 45 ദിവസത്തെ സമയം അനുവദിക്കണമെന്ന് ശ്വേത മേനോൻ നിർദേശിച്ചു. എന്നാൽ ചർച്ചകൾക്ക് പരിഹാരമാകാതെ സംഘർഷം തുടരുന്നതിനിടെയാണ് അവർ വേദിയിൽ കയറി രാജി പ്രഖ്യാപിച്ചത്. തനിക്ക് രാഷ്ട്രീയബന്ധങ്ങളൊന്നുമില്ലെന്നും, എന്നാൽ തന്നെ ബിജെപിയുമായി ബന്ധപ്പെടുത്തി ചിത്രീകരിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുകയാണെന്നും അവർ കടുത്ത അമർഷത്തോടെ പറഞ്ഞു. തുടർന്ന് വേദി വിട്ടിറങ്ങിയ ശ്വേതയെ തിരികെ അനുനയിപ്പിക്കാൻ ബാബുരാജിന്റെ നേതൃത്വത്തിൽ മുതിർന്ന അംഗങ്ങൾ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭരണസമിതി ഒന്നാകെ രാജിവെച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഹമ്മദ് ഷിയാസ് എംഎല്‍എ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ ; അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍

0
കൊച്ചി: കൊച്ചിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ പങ്കെടുത്ത...

ട്രംപിന്റെ തീരുവ നയങ്ങൾ ; വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി

0
വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അസ്ഥിരമായ വ്യാപാര നയങ്ങളെയും...

പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍: ഇറാന്റെ ആണവ സമ്പുഷ്ടീകരണകേന്ദ്രം സ്ഥിതി ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന പിക്കാക്സ് മലയിലേക്ക്...

കയ്പമംഗലം അപകടം ; തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

0
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍...