അമ്മക്കൊരുമ്മ – 47-ാമത് ദിനസംഗമം കോന്നി ഗാന്ധിഭവന്‍ ദേവലോകത്തില്‍ നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായ അമ്പത് നോമ്പിനോട് അനുബന്ധിച്ച് ഏഷ്യയിലെ ഏറ്റവും വലിയ മതേതര ജീവകാരുണ്യ കൂട്ടുകുടുംബമായ പത്തനാപുരം ഗാന്ധിഭവനില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന പ്രാര്‍ത്ഥനാസംഗമം ഗത്‌സെമനി ഗാന്ധിഭവന്‍ ശാഖയായ പത്തനംതിട്ട കോന്നി എലിയറയ്ക്കലില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗാന്ധിഭവന്‍ ദേവലോകത്തില്‍ സംഘടിപ്പിച്ചു. ഒപ്പം ഗാന്ധിഭവന്റെ നേതൃത്വത്തില്‍ ആരംഭിച്ച അമ്മയ്‌ക്കൊരുമ്മ പദ്ധതിയുടെ 47-ാം ദിനസംഗമം ഉത്ഘാടനവും നടന്നു. തുമ്പമണ്‍ ഓര്‍ത്തഡോക്‌സ് ഭദ്രാസനം സെക്രട്ടറി റവ. ജോണ്‍സണ്‍ കല്ലിട്ടതില്‍ കോര്‍ എപ്പിസ്‌കോപ്പ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഗാന്ധിഭവന്‍ ദേവലോകം ഡയറക്ടര്‍ അജീഷ് എസ്സ് അധ്യക്ഷത വഹിച്ചു. ഗാന്ധിഭവന്‍ ദേവലോകത്തിലെ മുതിര്‍ന്ന അമ്മയുടെ കൈത്തലം ‘മുത്തി’യാണ് അമ്മയ്‌ക്കൊരുമ്മ ഉത്ഘാടനം നിര്‍വഹിച്ചത്. സ്വന്തം ഭവനങ്ങളില്‍ മാതാപിതാക്കള്‍ക്ക് ആദരവും സ്നേഹവും ലഭിക്കണമെന്ന ലക്ഷ്യത്തോടെ ഗാന്ധിഭവന്‍ ആരംഭിച്ച ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതിയാണ് അമ്മയ്ക്കൊരുമ്മ. വാര്‍ദ്ധക്യത്തിലേക്ക് എത്തുന്ന മാതാപിതാക്കളുടെ അനുഭവസമ്പത്ത് വലിയൊരു പാഠപുസ്തകമാണ്. നമ്മുടെ സംസ്‌കാരം തലമുറകള്‍ക്ക് കൈമാറുന്നതും മാതാപിതാക്കളാണ്.

ഈ സന്ദേശം വിദ്യാര്‍ത്ഥികളിലും യുവതലമുറയിലും പ്രചരിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതി ഒരു വര്‍ഷം ഒരു ദിവസംപോലും മുടക്കമില്ലാതെ തുടരും. മോനികുട്ടി വർഗീസ്, ജോൺ ഫിലിപ്പ്, മറിയാമ്മ ഫിലിപ്പ്, ഷേർളി വർഗീസ്, മോളി ഐസക്, മേയ്‌സി എബ്രഹാം, സൂര്യ ക്രിസ്റ്റോ, എ.അഭിജിത് എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോഡ്ജിൽ ജനറേറ്റർ ഇല്ലാത്തത് ചോദ്യം ചെയ്ത താമസക്കാരന്റെ ചൂണ്ടുവിരൽ ലോഡ്ജ് ഉടമ കടിച്ചുമുറിച്ചു

0
എറണാകുളം: നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ലോഡ്ജിൽ ജനറേറ്റർ ഇല്ലാത്തത്...

സൊമാറ്റോയിൽ നിന്നും ഓർഡർ ചെയ്ത പാവ് ഭജിക്കൊപ്പം ഒരു ബീഡിക്കുറ്റിയും

0
ബെംഗളൂരു : സൊമാറ്റോയിൽ നിന്നും ഓർഡർ ചെയ്ത പാവ് ഭജിയിൽ സവാളയ്ക്കിടയിൽ...

പശ്ചിമ ബംഗാളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍എസ്എസിന്റെ 1000 സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതി...

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പരാമർശങ്ങൾക്കെതിരെ ശക്തമായ സ്ത്രീപക്ഷ നിലപാടുമായി പാളയം ഇമാം

0
തിരുവനന്തപുരം: പൊതുവേദികളിൽ സ്ത്രീകൾ പങ്കെടുക്കുന്നതിനെതിരെയും അവർ വീടിനുപുറത്തിറങ്ങുന്നതിനെതിരെയും കാന്തപുരം എ.പി. അബൂബക്കർ...