നിയമസഭ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മത്സരിച്ചവരെ മാറ്റി നിർത്തണമെന്ന് കെപിസിസി എക്സിക്യൂട്ടീവിൽ ആവശ്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മത്സരിച്ചവരെ മാറ്റി നിർത്തണമെന്ന് കെപിസിസി എക്സിക്യൂട്ടീവിൽ ആവശ്യം. കെപിസിസി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ് ആണ് ആവശ്യം ഉന്നയിച്ചത്. വിജയ സാധ്യതയാണ് പ്രധാനമെന്ന് കെ.സി വേണുഗോപാലിന്റെ മറുപടി നൽകി. മത്സരിച്ച് തോൽക്കുന്നവർ ബോർഡ് കോർപറേഷൻ സ്ഥാനങ്ങളിൽ അവകാശവാദം ഉന്നയിക്കണ്ടന്നും വിമത ശല്യം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും എല്ലാവരെയും ചേർത്തു നിർത്തി തെരഞ്ഞെടുപ്പിനെ നേരിടണമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. അതേസമയം എല്ലാർക്കും സ്പേസ് ഉള്ള സാഹചര്യം കോൺഗ്രസിന്റെ ഭരണത്തിൽ ഉണ്ടാകുമെന്ന് വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

അവസരങ്ങൾ എല്ലാരിലേക്കും എത്തണം. വിവിധ വിഭാഗങ്ങളിൽ എല്ലാവരുമായി ചർച്ച നടക്കുന്നു. കേരളത്തിൽ പിആർ കൊണ്ട് ജീവിക്കുന്ന ആൾ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ വിലക്കയറ്റം ഒരു തെരഞ്ഞെടുപ്പ് വിഷയമാണ്. അതിനാണ് ഇന്നലെ വീടുകൾ സന്ദർശിച്ചത്. അത് എങ്ങനെ പിആർ ആകുമെന്നും ഇത്തരം വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ച ആകുമെന്നും അദ്ദേഹം വിശദീകരിച്ചു. ഗിഗ് വർക്കേഴ്സിന്റെ വിഷയത്തിലും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയത്തിൽ പാർട്ടിക്ക് ദേശിയ നയം ഉണ്ടെന്നും കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗിഗ് വർക്കേഴ്സിന് അനുകൂലമായ നയം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൊമാറ്റോയിൽ നിന്നും ഓർഡർ ചെയ്ത പാവ് ഭജിക്കൊപ്പം ഒരു ബീഡിക്കുറ്റിയും

0
ബെംഗളൂരു : സൊമാറ്റോയിൽ നിന്നും ഓർഡർ ചെയ്ത പാവ് ഭജിയിൽ സവാളയ്ക്കിടയിൽ...

പശ്ചിമ ബംഗാളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍എസ്എസിന്റെ 1000 സ്‌കൂളുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതി...

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പരാമർശങ്ങൾക്കെതിരെ ശക്തമായ സ്ത്രീപക്ഷ നിലപാടുമായി പാളയം ഇമാം

0
തിരുവനന്തപുരം: പൊതുവേദികളിൽ സ്ത്രീകൾ പങ്കെടുക്കുന്നതിനെതിരെയും അവർ വീടിനുപുറത്തിറങ്ങുന്നതിനെതിരെയും കാന്തപുരം എ.പി. അബൂബക്കർ...

അടൂര്‍ ലൈഫ് ലൈൻ ആശുപത്രിയിൽ എൻഡോക്രൈനോളജി, മാക്സിലോഫേഷ്യൽ സർജറി വിഭാഗങ്ങൾ ഉദ്ഘാടനം ചെയ്തു

0
അടൂര്‍ : അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ആരംഭിച്ച...