മല്ലപ്പള്ളി : താലൂക്കിലെ വില്ലേജ് ഓഫീസുകളിൽ അവസാനം അനുമതി ലഭിച്ച കുന്നന്താനം വില്ലേജ് ഓഫീസും സ്മാർട്ടാകുന്നു. പഴയ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള പ്രവർത്തികൾ ആരംഭിച്ചു. 44 ലക്ഷം രൂപയാണ് നിർമ്മാണത്തിന് അനുമതി ലഭിച്ചിട്ടുള്ളത്. ഒരു നിലയിൽ ഓപ്പൺ സ്പേസിലുള്ള കെട്ടിടത്തിന് 1375 ചതുരശ്രമീറ്റർ വിസ്തീർണ്ണം ഉണ്ടാകും. ഇതിൽ വില്ലേജ് ഓഫീസറുടെ മുറിയും സ്റ്റാഫുകൾക്കായി ഗ്ലാസ് പ്ലാന്റേഷൻ ചെയ്ത ഹാളും റിക്കോഡ് റൂമും ഗുണഭോക്താക്കൾക്കായി വിശ്രമമുറിയും ഉൾപ്പെടുന്നു.
അറ്റാച്ചഡ് ടോയ്‌ലറ്റ് സംവിധാനത്തോടുകൂടി ആധുനിക രീതിയിലാണ് നിർമ്മാണം വിഭാവനം ചെയ്തിരിക്കുന്നത്. നിർമ്മാണത്തിന് ആവശ്യമായ സ്ഥല സൗകര്യങ്ങൾ ഉണ്ടായിട്ടും താലൂക്കിലെ മൂന്ന് വില്ലേജുകൾക്ക് അനുമതി ലഭിച്ച ശേഷം മാത്രമാണ് കുന്നന്താനം വില്ലേജിനെ പരിഗണിച്ചത്. കുന്നന്താനം വില്ലേജിന്റ പ്രവർത്തനം ഇപ്പോൾ സമീപത്തെ വാടക കെട്ടിടത്തിലാണ്. നിർമ്മിതി കേന്ദ്രം റീജിയണൽ ഏജൻസി അടൂരിനാണ് നിർമ്മാണ ചുമതല. നിർമ്മാണം പൂർത്തിയാകുന്നതോടെ മുമ്പ് മഴക്കാലത്ത് അനുഭവപ്പെട്ടിരുന്ന കനത്ത വെള്ളക്കെട്ടിൽ കടന്ന് എത്തിയിരുന്ന ജീവനക്കാർക്കും ഗുണഭോക്താക്കൾക്കും മോചനം ആകും.
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]