സാമൂഹിക ക്ഷേമ പദ്ധതികളുടെ തുക ഏകീകരിക്കും : മന്ത്രി വി.അബ്ദുറഹിമാൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സാമൂഹിക ക്ഷേമ പദ്ധതികളുടെ തുക ഏകീകരിക്കുമെന്ന് കായിക -ഹജ്ജ് തീർത്ഥാടനം -വഖഫ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. വഖഫ് ബോർഡ് ഹെഡ്ഓഫീസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . നിലവിൽ സർക്കാർ നൽകുന്ന സാമൂഹിക ക്ഷേമ പദ്ധതികളുടെ തുക തന്നെ വഖഫ് ബോർഡിന് കീഴിൽ വരുന്ന ക്ഷേമ പദ്ധതികൾക്കും നൽകും.

ക്ഷേമ പദ്ധതികളുടെ കുടിശ്ശിക രണ്ട് മാസത്തിനുള്ളിൽ വിതരണം ചെയ്യും. നിലവിൽ ബോർഡിന് കീഴിലെ വസ്തുവകകളുടെ നടന്ന് കൊണ്ടിരിക്കുന്ന സർവ്വേ ജോലികൾ വേഗത്തിൽ പൂർത്തിയാക്കും. വഖഫ് സർവ്വേ കമ്മീഷണറായി പ്രിൻസിപ്പൾ സെക്രട്ടറി എ.പി.എം മുഹമ്മദ്‌ ഹനീഷിനെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മുടങ്ങി കിടക്കുന്ന പുതിയ അപേക്ഷകളുടെ രജിസ്ടേഷൻ വേഗത്തിൽ പൂർത്തിയാക്കാൻ ബോർഡിന്റെ റീജിയണൽ ഡിവിഷൻ ഓഫീസുകളിൽ അദാലത്ത് സംഘടിപ്പിക്കും. കൂടാതെ ബോർഡിന്റെ കീഴിലുള്ള വസ്തുവകകൾ സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കും. നിലവിലുള്ള വസ്തുവകകൾ അന്യാധീനമായി പോകാതെ സംരക്ഷിക്കുമെന്നും നിലവിലുള്ള തർക്കങ്ങൾ രണ്ട് മാസത്തിനുള്ളിൽ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല വഖഫ് ബോർഡിന് കീഴിലുള്ള തസ്തികകളിൽ പി.എസ്.സി വഴി നിയമനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....