പന്തളം : തൊഴിലെടുപ്പ് കഴിഞ്ഞ് ഒരുവർഷമായവർക്ക് നൽകാനുള്ള തുകയുൾപ്പെടെ പന്തളം നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് നൽകാനുള്ളത് ഒരുകോടിയിലധികം രൂപ. 33 വാർഡുകളിലായി 1700 തൊഴിലാളികളാണ് തൊഴിലുറപ്പ് ജോലിചെയ്യുന്നത്. ഇതിൽ പലവാർഡുകളിലുള്ളവർക്കും പണം ലഭിക്കാനുണ്ട്. ആറുമാസമായി തൊഴിലുറപ്പ് ജോലി നിർത്തിവെച്ചിരിക്കുകയുമാണ്. തനതുഫണ്ടിൽ നിന്നുള്ള തുകയെടുത്ത് തൊഴിലാളികളുടെ കൂലി നൽകണമെന്നും സർക്കാരിൽനിന്നും തുക അനുവദിക്കുമ്പോൾ ഇത് തിരികെ തനത് ഫണ്ടിലേക്ക് മാറ്റാമെന്നും സർക്കാർ ഇറക്കിയ സർക്കുലർ നഗരസഭാ ഭരണസമിതി പാലിക്കുന്നില്ലെന്നും നികുതിപിരിവിൽനിന്നും ശേഖരിച്ചതുൾപ്പെടെയുള്ള കോടിക്കണക്കിന് രൂപ തനതുഫണ്ടിലുള്ളപ്പോഴാണ് തൊഴിലാളികൾക്ക് കൂലി നൽകാൻ ഭരണസമിതി വിസമ്മതിക്കുന്നതെന്നും ഇടതുപക്ഷം ആരോപിച്ചു. കൂലി നൽകാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്.കൗൺസിലർമാർ തിങ്കളാഴ്ച നടന്ന കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. സർക്കാർ ഉത്തരവുപ്രകാരം 98 ലക്ഷം രൂപ നേരത്തേ തനതുഫണ്ടിൽനിന്ന് വിതരണം ചെയ്തിരുന്നു. ഇതിൽ 50ലക്ഷം രൂപ മാത്രമാണ് തിരികെ ലഭിച്ചത്. ബാക്കി 48-ലക്ഷം രൂപ ഇപ്പോഴും ലഭിക്കാനുണ്ടെന്നും അടിയന്തിര ആവശ്യങ്ങൾക്കായി വിനിയോഗിക്കാനുള്ള തുക ഇത്തരത്തിൽ ചെലവഴിക്കാനാകില്ലെന്നും ചെയർപേഴ്‌സൺ സുശീല സന്തോഷ് പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























