മണിക്കൂറില്‍ 155 മുതല്‍ 165 കിലോമീറ്റര്‍ വേഗത ; കനത്ത മഴ , ഉംപുന്‍ ചുഴലിക്കാറ്റില്‍ 14 മരണം

For full experience, Download our mobile application:
Get it on Google Play

 ഒഡീഷ : ഉംപുന്‍ ചുഴലിക്കാറ്റില്‍ 14 മരണം. ബംഗാളില്‍ 12 ഉം ഒഡീഷയില്‍ 2 പേരുമാണ് മരിച്ചത്. മണിക്കൂറില്‍ 155 മുതല്‍ 165 കിലോമീറ്റര്‍ വേഗതയിലാണ് ബംഗാള്‍ തീരത്ത് കാറ്റ് വീശിയത്. ബംഗാളിലും ഒഡീഷയിലും കനത്ത മഴ തുടരുകയാണ്. ഇന്ന് ഉച്ചയോടെ ചുഴലിക്കാറ്റിന്റെ  തീവ്രത കുറഞ്ഞ് ബംഗ്ലാദേശിലേയ്ക്ക് നീങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ  വിലയിരുത്തല്‍.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഉംപൂന്‍ ബംഗാള്‍ തീരത്തെത്തിയത്. രാത്രി 7 മണിയോടെ കാറ്റിന്റെ  തീവ്രത മണിക്കൂറില്‍ 135 കിലോമീറ്ററില്‍ എത്തി . കൊല്‍ക്കത്ത നഗരത്തിലാണ് കാറ്റ് വന്‍ നാശനഷ്ടം ഉണ്ടാക്കിയത്. ഇവിടെ വെള്ളപ്പൊക്കവും ഉണ്ടായി. നിരവധി വീടുകളും തകര്‍ന്നു. കൊല്‍ക്കത്തയില്‍ പലയിടങ്ങളിലും മരം കടപുഴകി വീണു ഗതാഗതവും തടസ്സപ്പെട്ടു.

Cyclone Amphan: Cyclonic Storm to make landfall in Bengal ...

ബംഗാള്‍-ഒഡീഷ തീരപ്രദേശത്ത് ശക്തമായ മഴയാണ് ഇന്നലെ അനുഭവപ്പെട്ടത്. ഹൗറ ജില്ലയിലും നോര്‍ത്ത് 24 പര്‍ഗനസ് ജില്ലയിലെ മിനഖന്‍ പ്രദേശത്തുമായാണ് രണ്ട് പേര്‍ മരിച്ചത്. മരം ദേഹത്ത് വീണാണ് മിനഖയില്‍ 55 കാരി മരിച്ചത്. ഹൗറയില്‍ മേല്‍ക്കൂര തകര്‍ന്നു വീണ് 13 കാരിയും മരിച്ചു. മതില്‍ ഇടിഞ്ഞ് വീണ് ഒഡീഷയിലും ഒരു സ്ത്രീ മരിച്ചു.

Image

ഉപൂന്‍ ചുഴലിക്കാറ്റില്‍ കൊല്‍ക്കത്തയിലെ നോര്‍ത്ത് 24 പര്‍ഗനസില്‍ 5500 വീടുകള്‍ തകര്‍ന്നു. ഹൗറ, ഹൂഗ്ലി എന്നിവിടങ്ങളില്‍ ചുഴലിക്കാറ്റിന് 130 കി.മീ ആയിരുന്ന വേഗത. ഇവിടങ്ങളിലും മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടു. പലയിടത്തും വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു.

മുന്‍ കരുതലിന്റെ ഭാഗമായി ബംഗാളില്‍ നിന്നും 5 ലക്ഷം പേരെയും ഒഡീഷയില്‍ നിന്ന് ഒന്നര ലക്ഷം പേരെയും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ദുരന്തം നേരിടാന്‍ 57 യൂണിറ്റ് ദുരന്ത നിവാരണ സേനയാണ് നിയോഗിച്ചിട്ടുള്ളത്. നാവിക സേനയുടെ നീന്തല്‍ വിദഗ്ദര്‍  പ്രത്യേക സുരക്ഷ ഉപകരണങ്ങളുമായി ഒഡീഷയിലെ സൗത്ത് പര്‍ഗാനസിലെ ഡയമണ്ട് ഹാര്‍ബറില്‍ ഉണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...