സൈനിക മിസൈല്‍ ഷെല്‍ പൊട്ടിത്തെറിച്ച് 11 വയസുകാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ലക്നൗ : ഉത്തര്‍പ്രദേശില്‍ സൈനിക മിസൈൽ ഷെൽ പൊട്ടിത്തെറിച്ച് 11 കാരന്‌ ദാരുണാന്ത്യം. മിർസാപൂർ കോട്‌വാലി പ്രദേശത്തെ വാൻ ഗുർജാർ ക്യാമ്പിന് സമീപത്തെ വനമേഖലയിലായിരുന്നു സംഭവം. 11 വയസുകാരന്‍ താലിബാണ് മിസൈൽ ഷെൽ പൊട്ടിത്തെറിച്ച്‌  മരിച്ചത്. സബ്ഡിവിഷണല്‍ മജിസ്‍ട്രേറ്റ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പോലീസ് സംഘവും സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. ബുധനാഴ്ചയായിരുന്നു സംഭവമെന്ന് പോലീസ് പറഞ്ഞു. മിര്‍സാപൂര്‍ കോട്‍വാലി സ്വദേശിയായ അനീസിന്റെ മകന്‍ താലിബ് കാലികളെ മേയ്ക്കാനാണ് കാട്ടിലേക്ക് പോയത്. ഇതിനിടെ തൊട്ടടുത്തുള്ള ഫയറിങ് റേഞ്ചിന് സമീപം ഉപേക്ഷിക്കപ്പെട്ട ചില സാധനങ്ങള്‍ കുട്ടി കാണുകയും അവ പെറുക്കിയെടുക്കുകയുമായിരുന്നു. കിട്ടിയ സാധനങ്ങളില്‍ ചെമ്പ് കമ്പികള്‍ കണ്ടതോടെ അത് ഇളക്കിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഫയറിങ് റെഞ്ചിലെ മിസൈല്‍ ഷെല്‍ പൊട്ടിത്തെറിച്ച് ദാരുണമായ അപകടം സംഭവിച്ചതെന്ന് പോലീസ് പറയുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിചയം നടിച്ചെത്തിയ ആൾ വെള്ളംചോദിച്ച് വീട്ടിൽ കയറി മോഷണം ; 4 പവനും രണ്ടരലക്ഷവും...

0
കക്കോടി : കുരുവട്ടൂർ മച്ചക്കുളത്ത് വീട്ടിൽ പട്ടാപ്പകൽനടന്ന മോഷണത്തിൽ നാലുപവനും രണ്ടരലക്ഷം...

സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മീഷന്റെ അനുമതി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി...

വൈദ്യുതി ബോർഡിന്റെ ഓഹരികൾ വിൽക്കില്ല ; സംസ്ഥാനത്തിന് നഷ്ടം 8,000 കോടി, കേന്ദ്ര നിർദേശം...

0
കൊച്ചി : സംസ്ഥാന വൈദ്യുതിബോർഡിന്റെ ഓഹരികൾ വിൽക്കാനുള്ള കേന്ദ്രനിർദേശം കേരളം തള്ളി....

ഗൾഫ്​ രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്​ച ചർച്ച ; ഹോർമുസ്​ തുറക്കാൻ വഴിയൊരുങ്ങുമോ

0
മസ്കത്ത്​: സംഘർഷാത്​മകമായി തുടരുന്ന പശ്​ചിമേഷ്യൻ സാഹചര്യത്തിനിടയിലും പുത്തൻ പ്രതീക്ഷയുമായി ഗൾഫ്​ രാജ്യങ്ങളും...