Monday, February 24, 2025 12:50 pm

ചെന്നൈയില്‍ ഓടുന്ന ഓട്ടോയിൽ 18 കാരിക്കുനേരെ ലൈംഗികാതിക്രമം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ചെന്നൈയില്‍ 18 കാരിക്കുനേരെ ലൈംഗികാതിക്രമം. കിളമ്പാക്കം ബസ് ടെര്‍മിനലിനു സമീപത്താണ് സംഭവം. ബസ് കാത്ത് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയോട് ഓട്ടോയില്‍ കയറാന്‍ ഡ്രൈവര്‍ ആവശ്യപ്പെട്ടു. ഇത് നിരസിച്ച പെണ്‍കുട്ടിയെ വലിച്ചിഴച്ച് ഓട്ടോയില്‍ കയറ്റി. മുന്നോട്ടു നീങ്ങിയ ഓട്ടോയില്‍
മറ്റു രണ്ടുപേര്‍കൂടി കയറുകയായിരുന്നു. പ്രതികള്‍ ഉപദ്രവിക്കാന്‍ ആരംഭിച്ചതോടെ കുട്ടി നിലവിളിച്ചു. എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടിയെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഓടുന്ന ഓട്ടോയില്‍ നിന്ന് പെണ്‍കുട്ടിയുടെ നിലവിളി പരിസരത്തുള്ളവര്‍ ശ്രദ്ധിച്ചതോടെ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്നെത്തിയ ഒരു സംഘം പോലീസ് അക്രമികളെ പിന്തുടര്‍ന്നു.

പോലീസിനെ കണ്ടതോടെ പെണ്‍കുട്ടിയെ വഴിയിലിറക്കിവിട്ട് പ്രതികള്‍ കടന്നുകഴിഞ്ഞു. സേലത്ത് ജോലിചെയ്യുന്ന പെണ്‍കുട്ടി തമിഴ്നാട്ടുകാരിയല്ലെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണ്. തമിഴ്നാട്ടില്‍ ലഹരിയുടെ ലഭ്യതയും ഉപയോഗവും വര്‍ധിച്ചതോടെ സ്ത്രീകള്‍ക്കുനേരെയുണ്ടാകുന്ന ലൈംഗീകാതിക്രമങ്ങള്‍ പേടിപ്പിക്കുന്നതാണ്. എന്നാല്‍ ലഹരിക്കടത്തുകാരെ തമിഴ്നാട്ടില്‍ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിക്കുകയാണ് എം കെ സ്റ്റാലിന്‍ നയിക്കുന്ന ഡി എം കെ ഗവണ്‍മെന്‍റെ് എന്ന് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ബി ജെ പി നേതാവ് അണ്ണാമലൈ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അമിത വണ്ണത്തിനെതിരെയുള്ള ബോധവത്‌കരണം ; രാജ്യത്തെ പ്രമുഖ വ്യക്തികളെ ചലഞ്ചിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

0
ന്യൂഡൽഹി: അമിത വണ്ണത്തിനെതിരെയുള്ള ബോധവത്‌കരണത്തിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ വ്യക്തികളെ ചലഞ്ചിലേക്ക്...

സിഗ്നൽ പോലുമില്ലാതെ അടൂര്‍ വട്ടത്തറപ്പടി ; വട്ടം കറങ്ങി യാത്രക്കാര്‍

0
അടൂർ : നാലുവശത്തേക്കും വാഹനങ്ങൾ പോകുന്ന ഗതാഗതത്തിരക്കേറിയ വട്ടത്തറപ്പടിയിൽ വാഹന...

ശിവരാത്രി ഉത്സവത്തിന് ഒരുങ്ങി ജില്ലയിലെ ക്ഷേത്രങ്ങള്‍

0
കോഴഞ്ചേരി : ശിവരാത്രി ഉത്സവങ്ങള്‍ക്ക്‌ ക്ഷേത്രങ്ങളില്‍ തുടക്കമായി. ശിവരാത്രി നാളില്‍ പുലര്‍ച്ചെ...

വിവാഹ വാഗ്ദാനം നല്‍കി പീഡനം ; പ്രതിക്കെതിരെയുള്ള കുറ്റം റദ്ദാക്കി

0
ഭുവനേശ്വര്‍: വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട പുരുഷനെതിരെ ചുമത്തിയ പീഡന...