പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മോഷണം നടത്തിയ നാരങ്ങാനം സ്വദേശിയായ 18കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ആറന്മുള: പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികളെ മോഷണത്തിനായി നിർബന്ധിക്കുകയും അവരെ ഉപയോഗിച്ച് മോഷണം നടത്തുകയും ചെയ്ത കേസിൽ 18കാരനെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ആറന്മുള നാരങ്ങാനം സ്വദേശി ഉണ്ണൂലിക്കൽ പാറയിടുക്കിൽ വീട്ടിൽ എസ് സജിത്ത് (18) ആണ് പിടിയിലായത്. ഇയാൾ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ മോഷണത്തിനായി നിർബന്ധിക്കുകയും ഇവരെ ഉപയോഗിച്ച് ആറന്മുള നെല്ലിക്കാലയിലുള്ള ഒരു വീടിന്റെ ചിമ്മിനി മറച്ചിരുന്ന നെറ്റ് ഇളക്കി മാറ്റി ഒരു കയർ കെട്ടി ചിമ്മിനിക്കുള്ളിലൂടെ ഇറങ്ങി വീടിനുള്ളിലെ മേശയിൽ നിന്നും 5500 രൂപ മോഷ്ടിക്കുകയുമായിരുന്നു.

മോഷണത്തെക്കുറിച്ച് പരാതി ലഭിച്ചയുടൻ ആറന്മുള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും സ്ഥലത്തെയും പരിസരത്തെയും നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. മെലിഞ്ഞ ശരീരപ്രകൃതി ഉള്ളവർ ആയിരിക്കാം കുറ്റകൃത്യത്തിന് പിന്നിൽ എന്ന നിഗമനത്തിൽ എത്തിയ പോലീസ് ആ രീതിയിൽ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. ആറന്മുള പോലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഓ സജു വി., എസ്.ഐ ആഷിൽ രവി, സി.പി.ഒ മാരായ വിഷ്ണു, ജിഷ്ണു, ഉണ്ണികൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...