തോട്ടപ്പുഴശ്ശേരിയിൽ പ്രായപൂര്‍ത്തായാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പതിനെട്ടുകാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തോട്ടപ്പുഴശ്ശേരിയിൽ പ്രായപൂര്‍ത്തായാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പതിനെട്ടുകാരന്‍ അറസ്റ്റില്‍. തോട്ടപ്പുഴശ്ശേരി ചിറയറമ്പ് കുറിയന്നൂര്‍ അച്ചാര്‍ ഫാക്ടറി പാറയില്‍ വീട്ടില്‍ വിവേക് വിനോദ്(18)നെയാണ് കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി ഇയാളുടെ വീട്ടിലെത്തിച്ചാണ് കുട്ടിയെ ബലം പ്രയോഗിച്ച്‌ ലൈംഗിക പീഡനത്തിന് വിധേയയാക്കിയത്. ജൂലൈയില്‍ സ്‌കൂള്‍ കലോത്സവത്തിന്റെ ദിവസമാണ് പെണ്‍കുട്ടി ആദ്യമായി പീഡനത്തിനിരയായത്. ഇന്നലെ രാവിലെ സ്‌കൂളിലേക്ക് പോകുന്ന വഴിക്ക് കുട്ടിയെ യുവാവ് സ്വന്തം വീട്ടിലേക്ക് സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ കുട്ടിയുടെ മാതാവ് സ്റ്റേഷനില്‍ എത്തി പോലീസില്‍ വിവരം അറിയിച്ചു.

അമ്മയുടെ സാന്നിധ്യത്തില്‍ പോലീസ് സ്റ്റേഷനിലെ ശിശു സൗഹൃദ ഇടത്തില്‍ വെച്ച്‌ എസ് സി പി ഓ ഷെബി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയുടെ മൊബൈല്‍ ഫോണ്‍ ബന്തവസ്സിലെടുത്ത് ശാസ്ത്രീയ പരിശോധനക്ക് അയച്ചു. കുട്ടിയെ കയറ്റിക്കൊണ്ടുപോയ സ്‌കൂട്ടറും പോലീസ് പിടിച്ചെടുത്തു. കോയിപ്രം പോലീസ് ഇന്‍സ്പെക്ടര്‍ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ് സി പി ഓ ജോബിന്‍, ഷെബാന, സി പി ഓ പരശുറാം എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. കുട്ടിയുടെ മൊഴി കോടതിയില്‍ രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...