പ്ലാസ്റ്റിക് ക്യാനില്‍ പെട്രോള്‍ നിറയ്ക്കുന്നതിനിടെ ദേഹത്തേക്ക് തീ പടര്‍ന്നു, 18കാരിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

തുംകുരു: പെട്രോള്‍ പമ്പില്‍ ഇരുചക്രവാഹനത്തിലിരുന്ന് ഫോണില്‍ സംസാരിക്കുന്നതിനിടെ 18കാരിക്ക് ദാരുണാന്ത്യം. കര്‍ണാടക ബെംഗളുരുവിലെ തുംകുരുവിലാണ് സംഭവം. ബുധനാഴ്ചയായിരുന്നു സംഭവം. 46കാരിയായ അമ്മയ്ക്കൊപ്പം പെട്രോള്‍ പമ്പില്‍ എത്തിയതായിരുന്നു യുവതി. സിര താലൂക്കിലെ ജാവനഹള്ളി സ്വദേശിയായ ഭവ്യയാണ് ഗുരുതരമായി പൊള്ളലേറ്റ് മരിച്ചത്. മോപ്പെഡിലാണ് ഇരുവരും പമ്പിലേക്ക് എത്തിയത്. കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് ക്യാനില്‍ പെട്രോള്‍ വാങ്ങുന്നതിനിടെയാണ് ഭവ്യ മൊബൈല്‍ ഫോണില്‍ സംസാരിക്കാനാരംഭിച്ചത്.

ഇതിനിടയില്‍ പെട്രോള്‍ നിറച്ചുകൊണ്ടിരുന്ന ക്യാനിലേക്ക് തീ പടരുകയായിരുന്നു. ദേഹത്തേക്ക് തീ കയറിപിടിച്ചതോടെ ഭവ്യയും മാതാവ് രത്നമ്മയും പെട്രോള്‍ നിറച്ചു കൊണ്ടിരുന്ന പമ്പ് ജീവനക്കാരനും ചിതറിയോടുകയായിരുന്നു. പെട്രോള്‍ നിറച്ചുകൊണ്ടിരുന്ന ഫ്യുവല്‍ ഗണ്ണിനും പ്ലാസ്റ്റിക് ക്യാനിലെ പെട്രോളും നിന്ന് കത്തുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് അഗ്നിബാധയ്ക്ക് കാരണമായിരിക്കാമെന്ന നിരീക്ഷണത്തിലാണ് പൊലീസ് ഉള്ളത്. പൊള്ളലേറ്റ ഭവ്യയേയും രത്നമ്മയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റ ഭവ്യ മരണപ്പെടുകയായിരുന്നു. ബെംഗളുരുവിലെ പ്രമുഖ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വെള്ളിയാഴ്ച ഭവ്യ മരിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....