ആര്യനാട് പോലീസ് സ്റ്റേഷനില്‍ വനിതാ പോലീസുകാര്‍ തമ്മില്‍ വാക്കുതര്‍ക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആര്യനാട് പോലീസ് സ്റ്റേഷനില്‍ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട കേസില്‍ വനിതാ പോലീസുകാര്‍ തമ്മില്‍ വാക്കുതര്‍ക്കം. കക്ഷികളെ കോടതിയില്‍ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. വനിതാ എസ്.ഐയുടെ മുന്നില്‍വെച്ചാണ് പോലീസുകാര്‍ അച്ചടക്കം മറന്ന് പോരടിച്ചത്. സ്‌റ്റേഷനിലുണ്ടായിരുന്ന നാട്ടുകാരില്‍ ചിലര്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്.

തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. ആര്യനാട് സ്റ്റേഷന്‍ പരിധിയില്‍ ഒരു വിവാഹിതന്‍ പതിനെട്ട് വയസ്സുകാരിയുമായി ഒളിച്ചോടിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവരേയും പോലീസ് കണ്ടെത്തുകയും  ഇവരെ കോടതിയില്‍ ഹാജരാക്കാന്‍ എസ്.ഐ വനിതാ പോലീസുകാരില്‍ ഒരാളോട് നിര്‍ദേശിച്ചു. ഈ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. ആരാണ് സീനിയര്‍, ജൂനിയര്‍ എന്നത് സംബന്ധിച്ച് ഇവര്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് പരസ്പരമുള്ള വഴക്കിന് കാരണമായത്. ഇതുസംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

0
കൊല്ലം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് മാത്രമാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. കൊല്ലം...

മകളെ ക്രൂരമായി തല്ലിച്ചതച്ച പിതാവ് പിടിയിൽ; സംഭവം പാലക്കാട്‌

0
പാലക്കാട്: പാലക്കാട് മീനാക്ഷിപുരത്ത് അച്ഛന്‍ മകളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത്...

പിജെ ജോസഫിന് മന്ത്രി തുല്യ പദവി വേണമെന്ന് മന്ത്രി മോൻസ് ജോസഫ്

0
ഇടുക്കി: പിജെ ജോസഫിന് മന്ത്രി തുല്യ പദവി വേണമെന്ന് മന്ത്രി മോൻസ് ജോസഫ്....

മദ്യപാനം ചോദ്യം ചെയ്തതിന് ക്രൂരത; ജാർഖണ്ഡിൽ അച്ഛനെ മകൻ കോടാലി കൊണ്ട് വെട്ടിക്കൊന്നു

0
റാഞ്ചി: മദ്യപാനം ചോദ്യംചെയ്തതിന് അച്ഛനെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് മകന്‍. ജാര്‍ഖണ്ഡിലെ...