മലദ്വാരത്തിൽ ലക്ഷങ്ങളുടെ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം ; യുവാവിനെ കൈയ്യോടെ പിടികൂടി കസ്റ്റംസ്

For full experience, Download our mobile application:
Get it on Google Play

മംഗളൂരു: മലദ്വാരത്തിൽ ലക്ഷങ്ങളുടെ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമം യുവാവിനെ കസ്റ്റംസ് പിടികൂടി. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 45.7 ലക്ഷം രൂപയുടെ സ്വർണം കഴിഞ്ഞദിവസം പിടികൂടിയത് .എയര്‍ ഇന്ത്യ എക്‌സ്പ്രസിൽ എത്തിയ ദക്ഷിണ കന്നഡ സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.ഇയാളുടെ പേരുവിവരങ്ങൾ വ്യക്തമല്ല. വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങിയ ശേഷമുള്ള ഇയാളുടെ നടത്തവും സംശയാസ്പദമായ പെരുമാറ്റവും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്. തുടര്‍ന്നാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു.

കഴിഞ്ഞദിവസം തിരുവനന്തപുരം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലും സ്വര്‍ണവേട്ട നടന്നിരുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു കോടിയോളം വില വരുന്ന സ്വര്‍ണമാണ് പിടികൂടിയതെന്ന് കസ്റ്റംസ് പറഞ്ഞു. സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയെയാണ് പിടികൂടിയത്. ഇയാള്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...