കുടിക്കാൻ വെള്ളം ചോദിച്ച മേലുദ്യോഗസ്ഥന് മൂത്രം കുപ്പിയിലാക്കി നൽകിയ അറ്റൻ്ററെ അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വർ: കുടിക്കാൻ വെള്ളം ചോദിച്ച മേലുദ്യോഗസ്ഥന് മൂത്രം കുപ്പിയിലാക്കി നൽകിയ അറ്റൻ്ററെ അറസ്റ്റ് ചെയ്തു. ഒഡിഷയിലെ ഗുജപതി ജില്ലയിലെ റൂറൽ വാട്ടർ സപ്ലൈ ആൻ്റ് സാനിറ്റേഷൻ ഓഫീസിലാണ് സംഭവം. ഓഫീസിലെ അറ്റൻ്റർ ശിവ നാരായൺ നായകിനെ ഉദയഗിരി പോലീസ് അറസ്റ്റ് ചെയ്തു. ഓഫീസിലെ അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ സച്ചിൻ ഗൗഡയുടെ പരാതിയിലാണ് പോലീസ് നടപടി. ഇക്കഴിഞ്ഞ ജൂലൈ 23 നാണ് സംഭവം നടന്നത്. ഓഫീസ് അടയ്ക്കേണ്ട സമയം കഴിഞ്ഞും ഇരുവരും ജോലി ചെയ്യുന്നതിനിടെയാണിത്.

സചിൻ ഗൗഡയാണ് ശിവ നാരായൺ നായകിനോട് കുടിക്കാൻ വെള്ളം ചോദിച്ചത്. ഓഫീസിൽ വെളിച്ചം കുറവായിരുന്നു. ഈ സമയത്ത് ജോലിത്തിരക്കിലായിരുന്നു സച്ചിൻ. ശിവ നാരായൺ കുപ്പിയിലാക്കി കൊണ്ടുവന്ന വെള്ളം കുടിച്ച ശേഷമാണ് സച്ചിന് സംശയം തോന്നിയത്. പിന്നീട് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഉദ്യോഗസ്ഥൻ ബെർഹംപുറിലെ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. കുപ്പി വെള്ളത്തിൻ്റെ സാംപിൾ ലാബിൽ പരിശോധിച്ചപ്പോഴാണ് ഇതിൽ മൂത്രം കലർന്നതായി മനസിലായത്. പിന്നാലെ പോലീസിൽ പരാതിയും നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക പാരാ അമ്പെയ്ത്ത് സീരീസിലെ ആദ്യ വ്യക്തിഗത സ്വർണം നേടി ശീതൾ

0
അഹമ്മദാബാദ് : ലോക പാരാ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഇന്ത്യൻ...

വന്ദേമാതരം ആലാപനത്തിൽ കോൺഗ്രസ് – നാഷണൽ കോൺഫറൻസ് പോര് മുറുകുന്നു

0
ശ്രീനഗർ: ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളായ കോൺഗ്രസും നാഷണൽ കോൺഫറൻസും തമ്മിൽ വന്ദേമാതരം...

പുതിയ നയവുമായി ജാമിയ മില്ലിയ സർവ്വകലാശാല ; ക്ലാസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഇനി...

0
ന്യൂഡൽഹി : സോഷ്യൽ മീഡിയയിലെ അനൗദ്യോഗിക ക്ലാസ് ഗ്രൂപ്പുകൾ ഒഴിവാക്കാൻ വിദ്യാർഥികൾക്ക്...

സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബിനെ സ്വന്തമാക്കാൻ മെസ്സി ; നിലവിലെ ഉടമസ്ഥരുമായി ധാരണയായി

0
മഡ്രിഡ് : സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ് എൽഡെൻസയെ സ്വന്തമാക്കാൻ ഫുട്‌ബോൾ...