മദ്യലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ച ഓട്ടോറിക്ഷാ നിയന്ത്രണം വിട്ട് മറ്റൊരു ഓട്ടോയിൽ ഇടിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട അഴൂരിൽ മദ്യലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ച ഓട്ടോറിക്ഷാ നിയന്ത്രണം വിട്ട് മറ്റൊരു ഓട്ടോയെ ഇടിച്ച് തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ യാത്രക്കാരുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വള്ളിക്കോട് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവ‍ർ രഞ്ജിത്താണ് മദ്യലഹരിയിൽ അപകടമുണ്ടാക്കിയത്. അഴൂർ ജംഗ്ഷനിൽ വെച്ച് രഞ്ജിത്ത് ഓടിച്ചിരുന്ന ഓട്ടോ കോന്നി ഭാഗത്ത് നിന്ന് വന്ന മറ്റൊരു ഓട്ടോയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റോഡിൽ നിന്ന് തെന്നി മാറിയ വാഹനം യാത്രക്കാരുമായി തോട്ടിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്ന് വാഹനത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ ഓട്ടോ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയി മടങ്ങിവന്ന വകയാർ സ്വദേശികളായ അനിലും ഭാര്യ സ്മിതയും സഞ്ചരിച്ച ഓട്ടോയാണ് തോട്ടിലേക്ക് മറിഞ്ഞത്. ഇവരുടെ പരിക്ക് ഗുരുതമല്ല. എന്നാൽ ഡ്രൈവർ ജോൺസണനെ കോട്ടയം മെഡി. കോളേജിലേക്ക് മാറ്റി. അപകടമുണ്ടാക്കിയ രഞ്ജിത്തും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടി.വി കേടായി – ഒമ്പത് തവണ തകരാറുകൾ ആവർത്തിച്ചു : ആലപ്പുഴയിലുള്ള “ഡയനോര ഇന്ത്യ”...

0
ത്രിശ്ശൂര്‍ : 29500 രൂപ നൽകി വാങ്ങിയ ടി.വി കേടായി, ഒമ്പത്...

ഓണത്തിന് പൂക്കൾ വിരിയിക്കാൻ റാന്നി ; ‘നിറപൊലിമ 2026’ പദ്ധതിക്ക് തുടക്കമായി

0
റാന്നി: ഓണക്കാലത്ത് മുറ്റം നിറയെ പൂക്കാലമൊരുക്കാനും പ്രാദേശിക വിപണി സജീവമാക്കാനുമായി റാന്നി...

ശബരിമല സ്വർണ്ണക്കൊളളയിൽ എ.പത്മകുമാർ പറയുന്ന ദൈവതുല്യരെ വെളിച്ചത്ത് കൊണ്ടുവരണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊളളയിൽ പങ്കുപറ്റിയവരുടെ പേര് വെളിപ്പെടുത്തുമെന്ന മുൻ ദേവസ്വം...

വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ വാഹന വകുപ്പ്

0
തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ...